അതിശയിപ്പിക്കുന്ന വിലക്കുറവും ഓഫറുകളുമായി നവരത്‌ന സമ്മര്‍ സെയില്‍

തൃശൂർ: അതിശയിപ്പിക്കുന്ന ആനുകൂല്യങ്ങളും വിലക്കുറവുമായി നവരത്‌ന ഹൈപ്പര്‍മാര്‍ക്കറ്റിൽ സമ്മര്‍ സെയിലിനു തുടക്കമായി. മേയ് അഞ്ചു വരെ നടക്കുന്ന സമ്മര്‍ സെയിലില്‍, വലിയ ഡിസ്‌ക്കൗണ്ടുകളോടെയും ഓഫറുകളോടെയും 10,000 ത്തിലേറെ നിത്യോപയോഗ ഉൽപന്നങ്ങളാണ് അണി നിരത്തുന്നത്. ഉന്നത ഗുണമേന്മയുള്ള ഉൽപന്നങ്ങൾ വിപണിയിലെ കുറഞ്ഞ വിലകളിൽ ഉപഭോക്താക്കളിലെത്തിക്കാനാണ് സമ്മര്‍ സെയിലിലൂടെ നവരത്‌ന ലക്ഷ്യമിടുന്നത്. ഇതിലൂടെ വേനല്‍ക്കാലം ആഹ്ലാദകരവും ഒപ്പം ആദായപൂർണവുമാക്കാന്‍ ഉപഭോക്താക്കള്‍ക്കാവുന്നു. തികഞ്ഞ ഉപഭോക്തൃ സംതൃപ്തിയിലൂടെയാണ് നവരത്‌ന വളര്‍ച്ചയുടെ ഒരോപടവും പിന്നിട്ടതെന്നും ഒരോ പുതിയ ശ്രമങ്ങളും ഉപഭോക്താക്കള്‍ക്കുളള സമര്‍പ്പണമാണെന്ന് നവരത്‌ന ഹൈപ്പര്‍മാര്‍ക്കറ്റ് സാരഥികൾ പറഞ്ഞു. എം.ആര്‍.പിയെക്കാളും കുറഞ്ഞ വിലയിലും 50 ശതമാനം വരെ ഡിസ്‌ക്കൗണ്ടോടെയും വിവിധ ഉൽപന്നങ്ങള്‍ ഈ സമ്മര്‍ സെയിലിലൂടെ സ്വന്തമാക്കാം. പച്ചക്കറികള്‍, പഴവർഗങ്ങള്‍, നിത്യോപയോഗ ഉൽപന്നങ്ങള്‍, എഫ്.എം.സി.ജി, സ്‌മോള്‍ കിച്ചണ്‍ അപ്ലയന്‍സസ്, കേക്കുകള്‍ തുടങ്ങി വലിയ ഒരു ഉൽപന്നശ്രേണിയാണ് നവരത്‌ന ഒരുക്കിയിരിക്കുന്നത്. കൂടാതെ, ഏറ്റവും പുതിയ ഫാഷനുകളും ട്രെൻഡും സമന്വയിക്കുന്ന വസ്ത്ര വിസ്മയങ്ങള്‍ ഏറ്റവും കുറഞ്ഞ വിലകളിൽ തിരഞ്ഞെടുക്കാനും അവസരമുണ്ട്. പ്രമുഖ ബ്രാൻറുകള്‍ ഉള്‍പ്പെടെ ഫുട്‌വെയറുകള്‍, ലേഡീസ് ബാഗുകൾ എന്നിവയുടെ വിപുല ശേഖരവും നവരത്‌നയുടെ പ്രത്യേകതയാണ്. ഹൃദ്യമായ സേവനം, വിപണിയിലെ ഗുണേമന്മയുള്ള ഉൽപന്നങ്ങള്‍, എം.ആര്‍.പിയെക്കാൾ കുറഞ്ഞ വില ഇവയെല്ലാം നവരത്‌ന ഹൈപ്പര്‍മാര്‍ക്കറ്റി​െൻറ സവിശേഷതകളാണ്. ചാലക്കുടി, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, മൂന്നുപീടിക, അന്നമ്മനട, അഷ്ടമിച്ചിറ, കൊമ്പൊടിഞ്ഞാമാക്കല്‍, മാള, അങ്കമാലി എന്നീ ഷോറൂമുകളില്‍ ആനുകൂല്യം ലഭ്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.