സപ്ലൈ ഓഫിസറെ യൂത്ത് കോൺഗ്രസ് ഉപരോധിച്ചു

തൃശൂർ: റേഷൻ വിതരണം മുടങ്ങുന്നതിൽ പ്രതിഷേധിച്ച് താലൂക്ക് . റേഷൻ വിതരണത്തിെല അപാകത പരിഹരിക്കണമെന്നും മുടങ്ങിയ റേഷൻ വിതരണം പുനരാരംഭിക്കണമെന്നും റേഷൻ കടകളിൽ ഇൻറർനെറ്റ് കണക്ഷൻ കിട്ടാത്തത് മൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. തൃശൂർ പാർലമ​െൻറ് കമ്മിറ്റി പ്രസിഡൻറ് ഷിജു വെളിയത്തി​െൻറ നേതൃത്വത്തിലായിരുന്നു ഉപരോധം. ഇൻറർനെറ്റ് തടസ്സപ്പെടുേമ്പാൾ ബദൽ സംവിധാനം കൊണ്ടുവരുമെന്നും രണ്ട് ദിവസത്തിനുള്ളിൽ വിതരണം പൂർത്തിയാവുമെന്നും സപ്ലൈ ഒാഫിസർ ജയചന്ദ്രൻ ഉറപ്പ് നൽകിയതായി ഭാരവാഹികൾ അവകാശപ്പെട്ടു. പഞ്ചായത്തുകളിൽ അദാലത്ത് നടത്തി പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണുമെന്നും ഉറപ്പ് ലഭിച്ചിട്ടുണ്ട്. വൈസ് പ്രസിഡൻറ് കെ.എൽ. ജെയ്സൺ, ബാലു കനാൽ, താരിഖ്, ജെലിൻ ജോൺ, കെ.പി. എൽദോസ്, കോൺഗ്രസ് തൃശൂർ ബ്ലോക്ക് വൈസ് പ്രസിഡൻറ് ബഷീർ മുഹമ്മദ്, ലിജോ തട്ടിൽ, സിനോഷ്, ടോം സുജിത്ത്, ഡിൻറോ മഞ്ഞളി, സാേൻറാ നന്തിപുലം, ലൂവീസ് അയ്യന്തോൾ, കൊച്ചനിയൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.