ഗുരുവായൂര്‍: അഭിനയത്തിലൂടെ താന്‍ നേടിയ ഒരു തുണ്ടു ഭൂമിയുടെ പാതി കലാകാരന്മാര്‍ക്ക് പകുത്തു നല്‍കി നടന്‍ ശിവജി ഗുരുവായൂര്‍. ആകെയുള്ള പത്ത് സെൻറ് സ്ഥലത്തില്‍ വീട് നിര്‍മിച്ച അഞ്ച് സെൻറ് സ്ഥലം കഴിഞ്ഞുള്ള ഭാഗത്ത് അവതരണത്തിനുള്ള വേദി ഇദ്ദേഹം കലാകാരന്മാർക്കായി ഒരുക്കിക്കഴിഞ്ഞു. സ്‌നേഹക്കൂടെന്ന പേരില്‍ ഒരുക്കിയ വേദി ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ കലാകാരന്മാര്‍ക്കായി സമര്‍പ്പിക്കും. താനടക്കമുള്ള കലാകാരന്മാര്‍ക്ക് നിഷേധിക്കപ്പെട്ട സൗകര്യങ്ങള്‍ വരും തലമുറക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആകെ സ്ഥലത്തിെൻറ പകുതി കലാകാരന്മാര്‍ക്കായി സമര്‍പ്പിക്കുന്നത്. നാടകാവതരണത്തില്‍ നിന്ന് സ്വരുക്കൂട്ടിയ വരുമാനം കൊണ്ട് ശിവജിയും നടിയായിരുന്ന ഭാര്യ ലില്ലിയും ചേര്‍ന്ന് വാങ്ങിയതാണ് ഗുരുവായൂര്‍ നഗരസഭയിലെ കാവീട് തലേങ്ങാട്ടിരിയിലുള്ള സ്ഥലം. മികച്ച നാടക നടനുള്ള സംസ്ഥാന സര്‍ക്കാറിെൻറ പുരസ്‌കാരം നേടിയ ശിവജി സിനിമാ രംഗത്തും സജീവമാണ്. സിനിമയുടെ തിളക്കത്തില്‍ നില്‍ക്കുമ്പോഴും നാടകങ്ങളിലും സജീവമാണ്. തനിക്കെല്ലാം നല്‍കിയ നാടകത്തിന് തനിക്ക് എന്തെങ്കിലും തിരിച്ചു നല്‍കണം എന്ന ആഗ്രഹത്തില്‍ നിന്നാണ് കലകളുടെ പരിശീലനത്തിനും അവതരണത്തിനും വേദിയൊരുക്കുന്നതെന്ന് ശിവജി ഗുരുവായൂർ പറഞ്ഞു. സര്‍ക്കാര്‍ തലത്തില്‍ ഇതിനായി ശ്രമം നടത്തിയെങ്കിലും അതിന് എളുപ്പമാകില്ലെന്ന് വ്യക്തമായപ്പോഴാണ് സ്വയം ആ ദൗത്യം ഏറ്റെടുത്തതെന്നും പറഞ്ഞു. ഏകദേശം നൂറോളം പേര്‍ക്ക് നാടകം കാണാവുന്ന സൗകര്യമുണ്ട്. 550 അടിയോളം ചതുരശ്ര അടിയിലാണ് വേദി. സദസ്സിനുള്ള സ്ഥലം തറയോട് പാകിയിട്ടുണ്ട്. ഇരുന്ന് കാണുന്നതിന് കസേരകളും വാങ്ങിയിട്ടുണ്ട്. ഗ്രീന്‍ റൂം പോലുള്ള അനുബന്ധ സൗകര്യങ്ങളുമുണ്ട്. ജാതിയുടെയും വിഭാഗീയതയുടെയും പേരില്‍ ഭിന്നത സൃഷ്ടിക്കുന്നതൊഴികെയുള്ള കലാരൂപങ്ങള്‍ക്കെല്ലാം ശിവജി ഒരുക്കിയ സ്‌നേഹക്കൂടില്‍ ഇടം നല്‍കും. വേദി സൗജന്യമായി ഉപയോഗിക്കാം. ശിവജിയുടെ മക്കളായ വൈവസ്വത മനുവും, സൂര്യലാലും കലാകാരന്മാരാണ്. ഇരുവരും നാടകങ്ങളിലും സിനിമയിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. മരുമകള്‍ കലാമണ്ഡലം നയന ജി. നാഥ് നര്‍ത്തകിയാണ്. ആൾക്കൂട്ട ആക്രമണം: കൂടുതൽ പ്രതികൾക്കായി തിരച്ചിൽ ഗുരുവായൂര്‍: ആള്‍ക്കൂട്ട ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. കേസില്‍ രണ്ടു പ്രതികള്‍ കൂടി ഉണ്ടെന്നാണ് പൊലീസ് കരുതുന്നത്. പാവറട്ടി മരുതയൂര്‍ സ്വദേശി അമ്പാടി സന്തോഷ് (43) കൊല്ലപ്പെട്ട സംഭവത്തിലാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. വിവാഹിതയായ യുവതിയുമൊത്ത് ലോഡ്ജില്‍ കഴിയവേ യുവതിയുടെ ബന്ധുക്കളെത്തി മര്‍ദിക്കുകയായിരുന്നു. പരിക്കേറ്റ സന്തോഷ് ഒരാഴ്ച ആശുപത്രിയില്‍ കഴിഞ്ഞ ശേഷം ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി മരിച്ചു. ആക്രമണം സംബന്ധിച്ച പരാതി ലഭിച്ചയുടനെ യുവതിയുടെ ഭര്‍ത്താവ് മുതുവട്ടൂര്‍ കുന്നത്തുള്ള ദിനേഷ് (47), ബന്ധു നെല്ലുവായ് മുട്ടില്‍ പാണ്ടികശാല വളപ്പില്‍ മഹേഷ് (32) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡില്‍ കഴിയുന്ന ഇവരെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുക്കുമെന്ന് ടെമ്പിള്‍ സ്റ്റേഷന്‍ ഓഫിസര്‍ സുനില്‍കുമാര്‍ പറഞ്ഞു. സംഭവത്തില്‍ 18ന് വയസ്സിന് താഴെയുള്ളവരും ഉള്‍പ്പെട്ടതായി പൊലീസ് സംശയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.