കിണറ്റിൽ വീണ പതിനാലുകാരനെ രക്ഷ​പ്പെടുത്തി

കുന്നംകുളം: ബന്ധുവീട്ടിൽ വിരുന്നെത്തി കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ കിണറ്റിൽ വീണ പതിനാലുകാരനെ നാട്ടുകാർ രക്ഷപ്പെടുത്തി. കോഴിക്കോട് സ്വദേശി സ്രാവനെയാണ് രക്ഷപ്പെടുത്തിയത്. ചൊവ്വന്നൂർ ഗുഹക്ക് സമീപം താമസിക്കുന്ന പ്രേമ​െൻറ വീട്ടുകിണറ്റിലാണ് വീണത്. പ്രേമ​െൻറ ഭാര്യാസഹോദര​െൻറ മകനാണ് സ്രാവൻ. ബന്ധുക്കളായ കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ തിങ്കളാഴ്ച രാത്രി ഒമ്പതോടെയായിരുന്നു അപകടം. ബഹളം കേട്ട് ഓടിക്കൂടിയവർ കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് ഫയർഫോഴ്സും സ്ഥലത്തെത്തി. 30 അടിയോളം താഴ്ചയുള്ള കിണറ്റിൽ അഞ്ച് അടിയോളം വെള്ളം ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.