മൂന്നും നാലും റെയിൽപ്പാത: സംയുക്​ത സാധ്യതാപഠനം സ്വാഗതാർഹം ^പാസഞ്ചേഴ്സ് അസോ.

മൂന്നും നാലും റെയിൽപ്പാത: സംയുക്ത സാധ്യതാപഠനം സ്വാഗതാർഹം -പാസഞ്ചേഴ്സ് അസോ. തൃശൂർ: തിരുവനന്തപുരം മുതൽ കാസർകോട് വരെ നിർമിക്കാനുദേശിക്കുന്ന മൂന്നും നാലും റെയിൽവേ പാതകളുടെ സാധ്യതാപഠനം റെയിൽവേയും കേരള റെയിൽ വികസന കോർപറേഷനും സംയുക്തമായി നടത്താനുള്ള തീരുമാനത്തെ റയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സ്വാഗതം ചെയ്തു. നിലവിലുള്ള ഇരട്ടപ്പാതയുടെ പരിമിതികളും പരാധീനതകളും പരിഹരിച്ച് അർധ അതിവേഗ ട്രെയിനുകൾ ഓടിക്കാൻ കഴിയുന്നതരത്തിൽ നവീകരിക്കുകയും അതിനോട് ചേർന്നു തന്നെ മൂന്നും നാലും പാതകൾ നിർമിക്കുകയും ചെയ്യുകയാണ് ഉചിതവും അനുയോജ്യവും ചെലവ് കുറഞ്ഞതുമായ മാർഗം. നിലവിലെ പാതകൾ നവീകരിച്ച് ഡൽഹി മുതൽ ഝാൻസി വരെ റെയിൽവേ ഇപ്പോൾ തന്നെ അർധ അതിവേഗ ട്രെയിനുകൾ ഓടിക്കുന്നുണ്ടെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി പി. കൃഷ്ണകുമാർ ചൂണ്ടിക്കാട്ടി. നിലവിലെ നിരക്ക് അനുസരിച്ച് കേരളത്തിൽ റെയിൽവേപ്പാതകളോട് ചേർന്ന ഒറ്റവരിപ്പാത നിർമിക്കാൻ കിലോമീറ്ററിന് 15 കോടിയും ഇരട്ടപ്പാതക്ക് 25 കോടിയും മതി. നിലവിലെ ഇരട്ടപ്പാത നവീകരിച്ച് അതിനോട് ചേർന്ന് മൂന്നും നാലും പാതകൾ നിർമിക്കാൻ സിഗ്‌നലിങ് അടക്കം കിലോമീറ്ററിന് പരമാവധി 50 കോടിയിൽ താഴെ മാത്രമേ ചെലവ് വരൂ. കേരളത്തിലൂടെ ഓടുന്ന മുഴുവൻ ദീർഘദൂര ട്രെയിനുകളുടേയും വേഗത കൂട്ടാനും സംസ്ഥാനത്ത് ഇടതടവില്ലാതെ സബർബൻ ട്രെയിനുകൾ ഓടിയ്ക്കാനും ഇതുവഴി കഴിയും . കേരളത്തിലെ മുഴുവൻ യാത്രക്കാർക്കും അത് ഗുണമാകും. പകരം തിരുവനന്തപുരം-കാസർകോട് അർധ അതിവേഗ പാത മറ്റൊരു പ്രത്യേക പദ്ധതിയായി പുതിയ മാർഗത്തിലൂടെ നടപ്പാക്കിയാൽ പദ്ധതിച്ചെലവ് പലമടങ്ങ് കൂടും. എല്ലാവർക്കും ഗുണം കിട്ടുകയുമില്ല. കോൺക്രീറ്റിൽ നിർമിച്ച തൂണുകൾക്ക് മുകളിലൂടെയുള്ള മേൽപ്പാലത്തിലൂടെ ഓടുന്ന കൊച്ചി മെട്രോയുടെ ചെലവ് ഒരു കി.മീറ്ററിന് ശരാശരി അഞ്ഞൂറു കോടി രൂപയാണ്. കോൺക്രീറ്റി​െൻറ ആയുസ്സ് പരമാവധി 100-120 വർഷം മാത്രമാണ്. ഇത് പരിഗണിക്കുമ്പോൾ റെയിൽവേയുടെ നേതൃത്വത്തിൽ സാധ്യതാപഠനം നടത്താനുള്ള തീരുമാനം ഉചിതമാണ്. നിലവിലുള്ള ഇരട്ടപ്പാത നവീകരിച്ച് അതിനോട് ചേർന്ന് മൂന്നും നാലും പാതകൾ നിർമിക്കുന്നത് സാങ്കേതികമായി അസാധ്യമാണെന്ന് വ്യക്തമാകുമ്പോൾ മാത്രമേ ബദൽ മാർഗത്തെക്കുറിച്ച് ചിന്തിക്കേണ്ടതുള്ളൂവെന്ന് കൃഷ്ണകുമാർ അഭിപ്രായപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.