പഞ്ചായത്ത് തനത് ഫണ്ട് തിരിച്ചെടുക്കുന്നതിൽ പരാതി

പഞ്ചായത്ത് തനത് ഫണ്ട് തിരിച്ചെടുക്കാനുള്ള നീക്കം അപലപനീയമെന്ന് ചാലക്കുടി: ട്രഷറികളില്‍ നിക്ഷേപിച്ച പഞ്ചായത്ത് തനത് ഫണ്ട് തിരിച്ചെടുക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തോമസ് ഐ. കണ്ണത്ത് ധനമന്ത്രിക്കും തദ്ദേശ വകുപ്പ് മന്ത്രിക്കും പരാതി നല്‍കി. കോടിക്കണക്കിന് രൂപ തിരിച്ചെടുക്കുന്നത് വഴി ഏപ്രില്‍ ഒന്ന് മുതല്‍ പഞ്ചായത്തുകളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം സ്തംഭിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൃഷിഭവന്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, അംഗന്‍വാടികള്‍ എന്നിവയുടെ വൈദ്യുതി, വാട്ടര്‍, ടെലഫോണ്‍ ചാർജുകള്‍, വാഹനവാടക തുടങ്ങിയ ചെലവുകള്‍ നിര്‍വഹിക്കാന്‍ സാധിക്കാതെ വരും. ഇത് അധികാരവികേന്ദ്രീകരണത്തിന് വിരുദ്ധമായ നടപടിയാണ്. അതിനാൽ പഞ്ചായത്തുകളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന ഉത്തരവില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.