വേലൂർ: വെങ്ങിലിശ്ശേരി മണിമലർകാവ് ക്ഷേത്രത്തിൽ നടന്ന പ്രതിഷ്ഠാദിനാചരണത്തിലും പൊങ്കാല മഹോത്സവത്തിലും ആയിരങ്ങൾ പങ്കെടുത്തു. ക്ഷേത്ര സന്നിധിയിൽ സമർപ്പിച്ച പൊങ്കാലമഹോത്സവം പാർളിക്കാട് വ്യാസ തപോവനത്തിലെ ശിവപ്രിയ ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസമായി നടന്ന പ്രതിഷ്ഠാദിനാചരണ ചടങ്ങുകൾക്ക് തന്ത്രി കീഴ്മുണ്ടയൂർ പരമേശ്വരൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി പുന്നംപറമ്പ് ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാട് പൊങ്കാല സമർപ്പണം നടത്തി. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് മണിമലർക്കാവ് വാദ്യകലാസമിതിയുടെ മൂന്നാമത് ബാച്ചിെൻറ നേതൃത്വത്തിൽ ചെണ്ടവാദ്യഅരങ്ങേറ്റം, മാസ്റ്റർ ആദിത്യ നായരുടെ തായമ്പക, കലാമണ്ഡലം നന്ദകുമാറിെൻറ ഓട്ടന്തുള്ളൽ അവതരണം എന്നിവ നടന്നു. ക്ഷേത്രനടക്കൽ 108 വിത്യസ്ത ഇനം ദ്രവ്യങ്ങൾ കൊണ്ടുള്ള കാഴ്ചപ്പറസമർപ്പണവും നടന്നു. ക്ഷേത്രം ട്രസ്റ്റി ശിവദാസൻ പെരുവഴിക്കാട്ട്, ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് ആലത്ത് ബാലകൃഷ്ണൻ, സെക്രട്ടറി ശിവദാസൻ വടുതല, ജനറൽ കൺവീനർ സുജീഷ് അരുവാത്തോട്ടിൽ എന്നിവരും വിവിധ ക്ഷേത്ര മാതൃസമിതികളും, ചടങ്ങുകൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.