തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിെൻറ മുല്ലപ്പിള്ളി ഗോവിന്ദൻകുട്ടി നായർ സ്മാരക പുരസ്കാരം സാംസ്കാരിക പ്രവർത്തകനും പെരുവനം ആറാട്ടുപുഴ പൂരം ഫെസ്റ്റിവൽ കൾച്ചറൽ ആൻഡ് ഹെറിട്ടേജ് ട്രസ്റ്റ് ചെയർമാനുമായ കാളത്ത് രാജഗോപാലിന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് ഡോ.എം.കെ.സുദർശൻ നൽകി. ആറാട്ടുപുഴ ശാസ്താവിെൻറ പൂരശേഷം നടന്ന ചടങ്ങിലായിരുന്നു പുരസ്കാര സമർപ്പണം. സ്വർണപ്പതക്കവും കീർത്തിഫലകവും പ്രശംസാ പത്രവുമടങ്ങുന്നതാണ് പുരസ്കാരം. സ്പെഷൽ ദേവസ്വം കമീഷണർ ആർ.ഹരി കീർത്തിഫലകവും പ്രശംസാ പത്രവും സമ്മാനിച്ചു. ബോർഡ് സെക്രട്ടറി വി.എ. ഷീജ പൊന്നാടയണിയിച്ചു. പെരുവനം കുട്ടൻമാരാർ, അസി.കമീഷണർ പി.രാജേന്ദ്രപ്രസാദ്, തിരുവഞ്ചിക്കുളം അസി.കമീഷണർ വി.ജി.വിദ്യാസാഗർ, ചീഫ് വിജിലൻസ് ഓഫിസർ ആർ.കെ.ജയരാജ്, ഹെറിട്ടേജ് ട്രസ്റ്റ്കമ്മിറ്റി അംഗങ്ങളായ മുരാരി, ഉണ്ണികൃഷ്ണൻ, ആറാട്ടുപുഴ ദേവസ്വം ഓഫിസർ എ.സുരേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.