ചേർപ്പ്: നിർധന കുടുംബത്തിെന സഹായിക്കാൻ ചേർപ്പിൽ രൂപം കൊണ്ട സാന്ത്വനം സഹായവേദി പ്രവർത്തന മേഖല വിപുലീകരിക്കുന്നു. '' എന്ന സന്ദേശവുമായി നിർധനരും നിസ്സഹായരുമായ വിവിധ മേഖലകളിലുള്ളവരെയും സഹായിക്കുന്ന കർമപദ്ധതിയാണ് സാന്ത്വനം സഹായവേദി തയാറാക്കിയിരിക്കുന്നത്. ഇതിനുള്ള ഫണ്ട് കണ്ടെത്തുന്നതിനായി ചേർപ്പ് ഫെസ്റ്റ് കലാ-സാഹിത്യ- സാംസ്കാരിക- വാണിഭ-ഭക്ഷണ- മേള എന്ന ജനോത്സവ പരിപാടി സംഘടിപ്പിക്കുന്നത്. മേയ് 21 മുതൽ 30 വരെയാണ് ഫെസ്റ്റ്. ചേർപ്പ് ഫെസ്റ്റിെൻറ ആലോചനായോഗം ഇന്ന് 10ന് ചേർപ്പ് പഞ്ചായത്ത് ഭോജനശാലയിൽ നടക്കും. കിഡ്നി ഫെഡറേഷൻ ചെയർമാൻ ഫാ.ഡേവിസ് ചിറമ്മൽ യോഗത്തിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.