ഒല്ലൂർ: യേശുവിെൻറ കുരിശുമരണ സ്മരണകൾ പുതുക്കി ൈക്രസ്തവർ ദുഃഖവെള്ളിയാഴ്ച ആചരിച്ചു. ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥന ശുശ്രൂഷകൾ നടന്നു. വൈകീട്ട് നടന്ന നഗരികാണിക്കൽ ചടങ്ങുകൾക്കും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഒല്ലൂർ മേരിമാത പള്ളിയിൽ നടന്ന ചടങ്ങുകൾക്ക് വികാരി ഫാ. ജോസ് തെക്കേക്കര മുഖ്യകാർമികനായിരുന്നു. വൈകീട്ട് നടന്ന നഗരി കാണിക്കൽ ശുശ്രൂഷയിൽ സന്യാസിനികൾ ഉൾപ്പെടെയുള്ളവർ കുരിശ് ചുമന്നു. ഞായറാഴ്ച ഈസ്റ്റർ ആഘോഷത്തോടെ വലിയ നോമ്പിന് സമാപനമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.