കലാമണ്ഡലം കൂത്തമ്പലം കലയുടെ ശ്രീകോവിൽ -മഞ്ജു വാര്യർ ചെറുതുരുത്തി: കലാരംഗത്തും ഒപ്പം മറ്റു മേഖലകളിലും ഒരു പോലെ പ്രാഗത്ഭ്യം തെളിയിച്ചവർക്കുള്ള കലാമണ്ഡലം എം.കെ.കെ. നായർ പുരസ്കാരം നടി മഞ്ജുവാര്യർ ഏറ്റുവാങ്ങി. ഡോ. പി.കെ. ബിജു എം.പി പുരസ്കാര സമർപ്പണം നടത്തി. നിള ദേശീയ നൃത്ത സംഗീതോത്സവത്തോടനുബന്ധിച്ചുള്ള പരിപാടിയിലാണ് പുസ്കാര സമർപ്പണം. കലാമണ്ഡലം കൂത്തമ്പലത്തിൽ ഓരോ തവണയെത്തുമ്പോഴും അദൃശ്യമായൊരു ദൈവീക സാന്നിധ്യം അനുഭവപ്പെടുന്നെന്നും ജീവിതം കലാപ്രവർത്തനത്തിനായി സമർപ്പിക്കണമെന്നാണ് ആഗ്രഹമെന്നും മഞ്ജു പറഞ്ഞു. വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ അധ്യക്ഷത വഹിച്ചു. യു.ആർ. പ്രദീപ് എം.എൽ.എ മുഖ്യാതിഥിയായി. ഭരണ സമിതിയംഗം ടി.കെ. വാസു, എൻ.ആർ. ഗ്രാമപ്രകാശ്, റജിസ്ട്രാർ ഡോ. കെ.കെ. സുന്ദരേശൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.