പഴഞ്ഞി: സംസ്ഥാന പൊതുപണിമുടക്കിെൻറ ഭാഗമായി കാട്ടകാമ്പാൽ പഞ്ചായത്ത് ട്രേഡ് യൂനിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. സി.ഐ.ടി.യു പഞ്ചായത്ത് കോഒാഡിനേഷൻ കമ്മിറ്റി കൺവീനർ ബാബു പുലിക്കോട്ടിൽ ഉദ്ഘാടനം ചെയ്തു. ടി.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബാലു, പി.എം. അലി, അനിൽകുമാർ എന്നിവർ സംസാരിച്ചു. ഭവന പദ്ധതി: രേഖയിൽ കൃത്രിമം കാണിച്ച് ആനുകൂല്യം തട്ടി കുന്നംകുളം: നഗരസഭയില്‍ നടപ്പിലാക്കുന്ന പി.എം.എ.വൈ ഭവനപദ്ധതിയില്‍ നല്‍കിയ രേഖകളിൽ കൃത്രിമം കാണിച്ച് ആനൂകൂല്യം തട്ടിയെടുത്തതായി കണ്ടെത്തി. വീടിെൻറ വിസ്തീര്‍ണവുമായി ബന്ധപ്പെട്ട അനുമതിയുടെ പകര്‍പ്പിലാണ് കൃത്രിമം കാണിച്ചിട്ടുള്ളത്. നഗരസഭ പരിധിയിലെ ഗുണഭോക്താവിെൻറ രേഖയിലാണ് കൃത്രിമം കണ്ടെത്തിയത്. നഗരസഭ എന്‍ജിനീയറിങ് വിഭാഗത്തില്‍ കെട്ടിട നിര്‍മാണത്തിന് നല്‍കിയ അപേക്ഷയില്‍ 61.96 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിന് അനുമതിയും നല്‍കി. ഈ പദ്ധതിയില്‍ അപേക്ഷ നല്‍കിയപ്പോള്‍ വിസ്തീര്‍ണം 60 ചതുരശ്ര മീറ്റർ കൂടാന്‍ പാടില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. പ്ലാന്‍ വരച്ചുനല്‍കിയ ആള്‍ക്ക് മാറ്റാനായി നല്‍കിയപ്പോള്‍ 59.19 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമാക്കി നല്‍കിയെന്ന് പറയുന്നു. ഇതിെൻറ പകര്‍പ്പ് പി.എം.എ.വൈ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാക്കുകയും ചെയ്തു. പണി പൂർത്തീകരിച്ചതിെൻറ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയപ്പോഴാണ് രേഖയിലെ കൃത്രിമം പുറത്തായത്. എന്‍ജിനീയറിങ് വിഭാഗത്തില്‍ മുമ്പ് നല്‍കിയ വിസ്തീര്‍ണത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും കണ്ടെത്തി. പദ്ധതിയില്‍ അനുവദിച്ചിരുന്ന മൂന്ന് ലക്ഷം രൂപയിലെ 2.70 ലക്ഷം രൂപ ഇവര്‍ കൈപറ്റിയിരുന്നു. അപേക്ഷകനും പ്ലാന്‍ വരച്ച് നല്‍കിയ ലൈസന്‍സിക്കും നഗരസഭ അധികൃതർ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. രേഖകളില്‍ കൃത്രിമം കാണിച്ച് അനര്‍ഹരായവര്‍ ആനുകൂല്യം കൈപറ്റിയിട്ടുണ്ടെങ്കില്‍ തിരിച്ചുപിടിക്കാന്‍ നടപടിയെടുക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.