എരുമപ്പെട്ടി: പഞ്ചായത്ത് പട്ടികജാതി വിഭാഗത്തിൽപ്പെട്ട വയോധികർക്ക് ചെയ്തു. 4,20,000 രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചത്. പഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ. ഗോവിന്ദൻ കുട്ടി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതിഅധ്യക്ഷൻ മാരായ പ്രീതി സതീഷ്, എൻ.കെ. കബീർ, പി.എം. ഷൈല, അംഗ ങ്ങളായ റോസി പോൾ, ഷീബ രാധാകൃഷണൻ, റീന ജോസ്, സി.കെ. രാജൻ, സുധിനി ദാസൻ, സുരേഷ് നാലു പുരയക്കൽ, സി.ടി. ഷാജൻ, അനിത വിൻസൻറ്, കെ.വി. രാജശേഖരൻ, അസിസ്റ്റൻറ് സെക്രട്ടറി വൃന്ദ എന്നിവർ സംസാരിച്ചു. പരാതി നൽകിയതിന് മേലുദ്യോഗസ്ഥൻ പീഡിപ്പിച്ചെന്ന് എരുമപ്പെട്ടി: മാനസികമായി പീഡിപ്പിച്ച മേലുദ്യോഗസ്ഥനെതിരെ പരാതി നൽകിയ പൊലീസുകാരനെതിരെ ഉന്നത ഉദ്യോഗസ്ഥരുടെ പ്രതികാര നടപടി. തൃശൂർ റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്കെതിരെ പരാതി നൽകിയ എരുമപ്പെട്ടി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.പി. ജെയ്സനെ ഉടൻ സ്ഥലം മാറ്റാൻ റൂറൽ എസ്.പി ഉത്തരവ് നൽകിയിട്ടുണ്ട്. മാനസിക നില തകർന്ന താൻ ആത്മഹത്യയുടെ വക്കിലാണെന്ന് കാണിച്ച് ജെയ്സൻ ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ട്. എരുമപ്പെട്ടി പൊലീസ് അന്വേഷിക്കുന്ന തളി മഹല്ല് സെക്രട്ടറിയുടെ വീടിെൻറ ജനൽ ചില്ലിന് കല്ലെറിഞ്ഞ കേസിെൻറ അന്വേഷണം തൃപ്തികരമല്ലെന്ന പരാതി ഉണ്ടായപ്പോൾ അതിെൻറ ഫയലുമായി അന്വേഷണോദ്യോഗസ്ഥരായ എ.എസ്.െഎ ജോൺ, ആൻറണി എന്നിവർക്കൊപ്പം ക്രൈംബ്രാഞ്ച് ഓഫിസിലെത്തിയ ജെയ്സനെ പരാതിക്കാരുടെ മുന്നിൽ വെച്ച് ഡിവൈ.എസ്.പി ഷെൽബി ഫ്രാൻസിസ് അധിക്ഷേപിക്കുകയും പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തെന്നാണ് പരാതി. മുൻ വൈരാഗ്യത്തിെൻറ പേരിലാണ് ഇതത്രെ. പരാതിക്കാരുടെ മുന്നിൽ വെച്ച് കയർത്ത് സംസാരിച്ച ഡിവൈ.എസ്.പി ജെയ്സനെ ഓഫിസിനുള്ളിലേക്ക് പലതവണ വിളിച്ച് വരുത്തി ഇറക്കി വിെട്ടന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.