കേന്ദ്രത്തിേൻറത് തൊഴിൽ സ്ഥിരത അട്ടിമറിക്കുന്ന നയം-കെ.എസ്.വൈ.എഫ് തൃശൂർ: തൊഴിൽ സ്ഥിരത അട്ടിമറിക്കുന്ന കേന്ദ്രനയത്തിനെതിരെ ട്രേഡ് യൂനിയൻ പ്രസ്ഥാനത്തോടൊപ്പം യുവജനങ്ങളും അണിനിരക്കുമെന്ന് കെ.എസ്.വൈ.എഫ് ജില്ല സ്പെഷൽ കൺവെൻഷൻ. സി.എം.പി ജില്ല സെക്രട്ടറി പി.ആർ.എൻ.നമ്പീശൻ ഉദ്ഘാടനം ചെയ്തു. ടി.എ. സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. കെ.എസ്.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് അഷ്റഫ് മണക്കടവ്, ജനറൽ സെക്രട്ടറി കെ.എ.കുര്യൻ, എം.പി.സുരേഷ്, സി.എം.പി.നേതാക്കളായ സാം സഖറിയാസ്, എ.ഐ.തോമസ്, പി.ജെ.തോമസ്, വി.ജി.അനിൽ, സുരേഷ് ചങ്കത്ത്, മിനി രമേശ്, സുധീഷ് അച്യുതൻ, സുധേഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു. ജില്ല പ്രസിഡൻറായി ടി.എ .സൈനുദ്ദീൻ, വർക്കിങ് പ്രസിഡൻറായി എം.പി. സുരേഷ്, സെക്രട്ടറിയായി വി.ആർ. ശ്രീകൃഷ്ണൻ, കബീർ രാജേഷ് എന്നിവരടങ്ങുന്ന 17 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.