യുവതിയു​െട ആത്മഹത്യ: ഭര്‍ത്താവിനും ഭർതൃമാതാവിനും അഞ്ചുവര്‍ഷം തടവ്​

ഇരിങ്ങാലക്കുട: യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും അഞ്ചുവര്‍ഷം കഠിനതടവിനും 60,000 രൂപ പിഴയൊടുക്കാനും ഇരിങ്ങാലക്കുട അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജി വിധിച്ചു. 2011ലാണ് സംഭവം. മേലൂര്‍ വില്ലേജില്‍ കുന്നപ്പിള്ളി തട്ടാംവളകത്ത് വീട്ടില്‍ മനോഹര​െൻറ ഭാര്യ വത്സല (40) ആത്മഹത്യക്കേസിലാണ് ഭര്‍ത്താവ് മനോഹരന്‍, മാതാവ് തങ്ക എന്നിവരെ ആത്മഹത്യാ പ്രേരണക്ക് അഞ്ചു വര്‍ഷം കഠിനതടവിനും 30,000രൂപ വീതം പിഴയൊടുക്കാനും സ്ത്രീപീഡനത്തിന് രണ്ടു വര്‍ഷം കഠിനതടവിനും 10,000 രൂപ വീതം പിഴയൊടുക്കാനും ശിക്ഷിച്ചത്. ആദ്യവിവാഹം നിലവിലിരിക്കെ രണ്ടാം വിവാഹം ചെയ്തതിന് മനോഹരനെ മൂന്നു വര്‍ഷം കഠിനതടവിനും 20,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചിട്ടുണ്ട്. മനോഹര​െൻറ ആദ്യ വിവാഹം നിലവിലിരിക്കെ അത് മറച്ചുെവച്ചാണ് മരണപ്പെട്ട വത്സലയെ വിവാഹം കഴിച്ചത്. എന്നാല്‍ വത്സലയെ വേലക്കാരി എന്ന നിലയില്‍ നാട്ടില്‍ പ്രചരിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. മാത്രമല്ല മനോഹരന്‍ മൂന്നാം വിവാഹത്തിന് ശ്രമിച്ചപ്പോഴാണ് മനംനൊന്ത് വത്സല വിഷം കഴിച്ച് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു എന്നാണ് പ്രോസിക്യൂഷന്‍ കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.