തൃപ്രയാർ: ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് തേവരുടെ ഗ്രാമപ്രദക്ഷിണത്തിെൻറ നാലാം ദിവസമായ തിങ്കളാഴ്ച പൈനൂർ പാടത്ത് ചാലുകുത്തൽ നടത്തി. കാർഷികാഭിവൃദ്ധിയുമായി ബന്ധപ്പെട്ട ചടങ്ങാണ് ചാലുകുത്തൽ. തേവരുടെ തിടമ്പേറ്റിയ ആന കൊമ്പു കൊണ്ട് നിലത്ത് കുത്തിയെടുക്കുന്ന മണ്ണ് ഇലയിൽ ശേഖരിച്ച് കർഷകർ തങ്ങളുടെ കൃഷിയിടങ്ങളിൽ നിക്ഷേപിച്ചാൽ കൃഷിയിൽ അഭിവൃദ്ധി ലഭിക്കുമെന്നാണ് വിശ്വാസം. തിങ്കളാഴ്ച രാവിലെ പൂജകൾക്കു ശേഷം തേവർ വെന്നിക്കൽ ക്ഷേത്രത്തിൽ പറയെടുത്ത് കോതകുളത്തിൽ ആറാട്ട് നടത്തി. അതിനു ശേഷം പൈനൂർ പാടത്ത് എത്തി കണ്ണോത്ത് തറവാട്ടു വക നിലത്ത് ചാലുകുത്തൽ നടത്തി. തുടർന്ന് ക്ഷേത്രത്തിൽ തിരിച്ചെഴുന്നള്ളി ചടങ്ങുകളിൽ പങ്കെടുത്തു. വൈകീട്ട് രാമൻകുളത്തിൽ ആറാട്ട് നടത്തി. ഇല്ലങ്ങളിൽ പൂരവും സമുദായ മഠം പറയും കൊട്ടാരത്തിൽ പറയും കഴിഞ്ഞ് ക്ഷേത്രത്തിൽ തിരിച്ചെഴുന്നള്ളി. ചൊവ്വാഴ്ച കിഴക്കൻ ഗ്രാമങ്ങളിലെ പ്രദക്ഷിണത്തിനായി തേവർ പുഴ കടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.