പുത്തന്‍വേലിക്കര- വി.പി തുരുത്ത് പാലം നിർമാണം അന്തിമഘട്ടത്തിലേക്ക്

മാള: പുത്തന്‍വേലിക്കര സ്റ്റേഷന്‍കടവ്- വി.പി തുരുത്ത് പാലം നിർമാണം അന്തിമഘട്ടത്തിലേക്ക്. അനുബന്ധ റോഡി​െൻറ നിർമാണം പൂര്‍ത്തീകരിച്ച് മേയിൽ പാലം തുറക്കാനാകുമെന്നാണ് പ്രതീക്ഷ. 23.07 കോടി ചെലവിൽ നിർമിക്കുന്ന പാലത്തിന് 11 സ്പാനുകളിലായി 300 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമാണുള്ളത്. ഇരു കരകളിലുമായി 140 മീറ്ററില്‍ അനുബന്ധ റോഡ് നിർമാണം അവസാന ഘട്ടത്തിലാണ്. പാലം യാഥാർഥ്യമാകുന്നതോടെ മാളയില്‍നിന്ന് പറവൂര്‍ വഴി ആലുവ,- എറണാകുളം ഭാഗത്തേക്കുള്ള ദൂരം 17 കിലോമീറ്ററിൽ നിന്ന് 11 കിലോമീറ്ററായി കുറയും. തൃശൂർ ജില്ലയിലുള്ളവര്‍ക്ക് മാള വഴി ചേന്ദമംഗലത്തും പറവൂരും മറ്റും എളുപ്പം എത്താനാകും. പറവൂര്‍ ഭാഗത്തുനിന്നുള്ളവര്‍ക്ക് മാള, ചാലക്കുടി, കൊടകര, തൃശൂർ തുടങ്ങി വിവിധയിടങ്ങളിലേക്ക് എളുപ്പം എത്താനുമാകും. ഇവിടങ്ങളില്‍നിന്ന് പറവൂര്‍, ചേന്ദമംഗലം, വല്ലാർപാടം, മാഞ്ഞാലി, മന്ദം തുടങ്ങി വിവിധയിടങ്ങളിലേക്കും എളുപ്പം എത്താനാകും. ടൂറിസം മേഖലയിലും പാലത്തിന് പ്രാധാന്യമുണ്ട്. പാലം കടന്ന് 500 മീറ്റർ ദൂരത്താണ് പാലിയം കൊട്ടാരം. സഹോദരൻ അയ്യപ്പ​െൻറ ജന്മഗൃഹം, ചരിത്ര പ്രാധാന്യമുള്ള ക്രൈസ്തവ ആരാധനാലയങ്ങൾ തുടങ്ങി മുസ്രിസ് പൈതൃക പ്രദേശങ്ങളിലേക്കും ഇതുവഴി എളുപ്പം എത്താനാകും. ചേന്ദമംഗലം, പറവൂർ, മാള യഹൂദ സിനഗോഗുകളിലേക്കുള്ള സന്ദർശകർക്കും പാലം എളുപ്പമാകും. സ്റ്റേഷന്‍ കടവിനെയും വി.പി തുരുത്തിനെയും ബന്ധിപ്പിക്കുന്ന പാലത്തിനായുള്ള മുറവിളിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആറുവര്‍ഷം മുമ്പാണ് നിർമാണം ആരംഭിച്ചത്. എന്നാല്‍, പകുതി പിന്നിടും മുമ്പേ കരാറുകാരന്‍ പണി നിർത്തിപ്പോയി. വര്‍ഷങ്ങളോളം പണി നടക്കാതായപ്പോൾ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനെ നിർമാണം ഏൽപിച്ചു. അതേസമയം, തുരുത്തിലെ കരിപ്പായി കടവിന് കുറുകെ ഏതാനും വര്‍ഷം മുമ്പ് നിർമിച്ച പാലം തീരെ ഇടുങ്ങിയതാണ്. ഒരു ബസിന് കഷ്ടിച്ച് കടന്നുപോകാമെന്ന് മാത്രം. ഈ പാലവും റോഡും വീതികൂട്ടിയാല്‍ മാത്രമെ വി.പി തുരുത്ത് പാലം തുറക്കുന്നതോടെ വർധിക്കുന്ന വാഹനത്തിരക്ക് ഉള്‍ക്കൊള്ളാനാകൂ. കമ്പ്യൂട്ടർ ഉദ്ഘാടനം മാള: ജില്ല പഞ്ചായത്തി​െൻറ നിയന്ത്രണത്തിലുള്ള അഷ്ടമിച്ചിറ ഗവ. കൊമേഴ്സ്യൽ ഇൻസ്‌റ്റിറ്റ്യൂട്ടിന് എം.പി ഫണ്ടിൽനിന്ന് അനുവദിച്ച കമ്പ്യൂട്ടറുകളുടെ ഉദ്ഘാടനം ടി.വി. ഇന്നസ​െൻറ് എം.പി നിർവഹിച്ചു. മാള പഞ്ചായത്ത് പ്രസിഡൻറ് പി.കെ. സുകുമാരൻ അധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.പി. രവീന്ദ്രൻ, പി.കെ. മോഹനൻ, പി.എസ്. ശ്രീജിത്, കെ.സി. ത്യാഗരാജ്, ജി.സി.ഐ സൂപ്രണ്ട് എ.എ. താഹിറ, പി.ടി.എ വൈസ് പ്രസിഡൻറ് അജോ ജോൺസൺ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.