പടുക്കപറമ്പ് ചീപ്പ് തകര്‍ന്നു; പച്ചളിപ്പുറം പാടത്ത്​ വെള്ളം കയറി

ആമ്പല്ലൂര്‍-: അളഗപ്പനഗര്‍ പഞ്ചായത്തിലെ പടുക്കപറമ്പ് ചീപ്പ് തകര്‍ന്ന് വട്ടണാത്ര പച്ചളിപ്പുറം പാടശേഖരത്തില്‍ വെള്ളം കയറി. ഏക്കര്‍ കണക്കിന് പച്ചക്കറി കൃഷി നാശത്തി​െൻറ വക്കിൽ. ചീപ്പി​െൻറ വശങ്ങള്‍ തകര്‍ന്നതാണ് പീച്ചി ഡാമില്‍നിന്ന് തുറന്നുവിട്ട വെള്ളം പാടത്തേക്ക് ഒഴുകാന്‍ കാരണം. വേനലില്‍ പാടശേഖരത്തില്‍ ഇറക്കിയ ഭൂരിഭാഗം പച്ചക്കറി കൃഷിയും വെള്ളം കയറി നശിച്ചുതുടങ്ങിയതായി കര്‍ഷകര്‍ പറഞ്ഞു. വട്ടണാത്ര -പച്ചളിപ്പുറം പാടശേഖരത്തിലെ നൂറിലേറെ കര്‍ഷകരാണ് വിവിധ പച്ചക്കറികള്‍ കൃഷി ചെയ്യുന്നത്. തോട്ടുരുത്തി തോട്ടിലെ ചീപ്പി​െൻറ സംരക്ഷണഭിത്തി തകര്‍ന്ന് വെള്ളം പാടത്തേക്കാണ് കയറുന്നത്. കൃഷിഭവനില്‍ നിന്ന് ലഭിച്ച വിത്ത് ഉപയോഗിച്ച് ഇറക്കിയ പയര്‍ കൃഷി പൂര്‍ണമായി വെള്ളത്തിലായി. സമീപത്തെ പറമ്പുകളിലെ നേന്ത്രവാഴ തോട്ടങ്ങളിലെ കാനകളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതുമൂലം വാഴ കൃഷിയും നാശത്തി​െൻറ വക്കിലാണ്. കപ്പ, വഴുതന, വെണ്ട, മത്തന്‍ തുടങ്ങിയവയും വെള്ളക്കെട്ട് ഭീഷണിയിലാണ്. പത്തുവര്‍ഷം മുമ്പ് നിർമിച്ച ചീപ്പാണ് ശോച്യാവസ്ഥയിലായത്. ചീപ്പിനോട് ചേര്‍ന്ന് തോടി​െൻറ വശങ്ങള്‍ കരിങ്കല്‍ കെട്ടിയ ഭാഗം തകര്‍ന്നതോടെയാണ് ചീപ്പിന് ബലക്ഷയം സംഭവിച്ചത്. കലുങ്ക് നിർമാണത്തിനിടെ പൈപ്പ് പൊട്ടി; കുടിവെള്ളം പാഴാകുന്നു ആമ്പല്ലൂര്‍: -തൃക്കൂരില്‍ റോഡ് വികസനത്തി​െൻറ ഭാഗമായി നടക്കുന്ന കലുങ്ക് നിർമാണത്തിനിടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. അതേസമയം വാട്ടര്‍ അതോറിറ്റി അധികൃതര്‍ ഇവിടേക്ക് തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. അയ്യപ്പന്‍കുന്ന് പദ്ധതിയില്‍നിന്ന് തൃക്കൂര്‍ പഞ്ചായത്തി​െൻറ മുഴുവന്‍ പ്രദേശത്തേക്കും കുടിവെള്ളം എത്തിക്കുന്ന പൈപ്പാണ് പൊട്ടിയത്. മൂന്ന് ദിവസത്തിലേറെയായി പൈപ്പ് പൊട്ടി വെള്ളം പാഴായതോടെ പഞ്ചായത്തി​െൻറ ഉയര്‍ന്ന പ്രദേശങ്ങളില്‍ ക്ഷാമം രൂക്ഷമായി. മണ്ണുമാന്തി ഉപയോഗിച്ച് മണ്ണുമാറ്റുന്നതിനിടെയാണ് പൈപ്പ് പൊട്ടിയത്. അശ്രദ്ധമായി കുഴിക്കുന്നതാണ് പൈപ്പ് പൊട്ടാന്‍ കാരണമായതെന്ന് നാട്ടുകാര്‍ ആരോപിച്ചു. കലുങ്ക് നിർമാണത്തിനുള്ള കുഴിയില്‍ നിറഞ്ഞ കുടിവെള്ളം മണ്ണുമാന്തി ഉപയോഗിച്ചാണ് മാറ്റുന്നത്. റോഡ് നിർമാണം ആരംഭിച്ചത് മുതല്‍ പല ഭാഗത്തും പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് പതിവായിരുന്നു. ഇതിനിടെ കലുങ്ക് നിർമാണം ഇഴയുകയാണെന്നാരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. ഗതാഗതം പൂര്‍ണമായി നിരോധിച്ചാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നിർമാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതോടെ യാത്രക്കാരും ദുരിതത്തിലാണ്. ബസ് വൈദ്യുതി തൂണിലിടിച്ചു ആമ്പല്ലൂർ: -മണ്ണംപേട്ട കരുവാപ്പടിയില്‍ സ്‌കൂട്ടര്‍ യാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട സ്വകാര്യ ബസ് വൈദ്യുതി തൂണിലിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വരന്തരപ്പിള്ളിയില്‍നിന്ന് തൃശൂര്‍ ഭാഗത്തേക്ക് നിറയെ യാത്രക്കാരുമായി പോയിരുന്ന ഓലപിലാന്‍ എന്ന ബസാണ് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തില്‍ രണ്ട് വൈദ്യുതി തൂണുകള്‍ തകര്‍ന്നു. അശ്രദ്ധമായി വന്ന സ്‌കൂട്ടര്‍ ബസില്‍ ഇടിച്ചെങ്കിലും യാത്രക്കാരന്‍ ചാടിയിറങ്ങിയതുമൂലം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.