ലാപ്ടോപ്​ വിതരണം

വാടാനപ്പള്ളി: തളിക്കുളം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം പട്ടികജാതി വിദ്യാർഥികൾക്ക് ചെയ്തു. 23 കുട്ടികൾക്കാണ് 10 ലക്ഷം രൂപയോളം ചെലവ് ചെയ്ത് ലാപ്ടോപ് നൽകിയത്. പ്രസിഡൻറ് സന്ധ്യ രാമകൃഷ്ണൻ വിതരണോദ്ഘാടനം നിർവഹിച്ചു. ഇ.പി.കെ. സുഭാഷിതൻ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി ഏങ്ങണ്ടിയൂർ:- 2017-'18 സാമ്പത്തിക വർഷത്തെ തുക വകയിരുത്തിയ പ്രധാന പദ്ധതികൾ പൂർത്തീകരിക്കുന്നതിൽ കാലതാമസം വരുത്തിയതിൽ പ്രതിഷേധിച്ച് ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് ബജറ്റ് യോഗത്തിൽനിന്ന് യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. തുടർന്ന് കറുത്ത ബാഡ്ജും പ്ലക്കാർഡുകളുമായി പഞ്ചായത്ത് ഓഫിസിനു മുന്നിൽ പ്രതിഷേധിച്ചു. പാർലമ​െൻററി പാർട്ടി ലീഡർ ഇർഷാദ് കെ. ചേറ്റുവ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.