അന്തിക്കാട് പഞ്ചായത്ത് ബജറ്റ്: കമ്യൂണിറ്റി ഹാൾ നിർമാണത്തിന് രണ്ടു കോടി

അന്തിക്കാട്: കമ്യൂണിറ്റി ഹാൾ നിർമാണത്തിന് മുൻഗണന നൽകി അന്തിക്കാട് പഞ്ചായത്ത് ബജറ്റ്. 14.16 കോടി രൂപ വരവും 13.37 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡൻറ് ജ്യോതി രാമൻ അവതരിപ്പിച്ചത്. കമ്യൂണിറ്റി ഹാൾ നിർമാണത്തിന് രണ്ടു കോടിയും കൃഷി, മൃഗസംരക്ഷണം എന്നിവക്ക് 67.80 ലക്ഷവും ലൈഫ് ഭവനപദ്ധതിക്ക് 62 ലക്ഷവും പട്ടികജാതിക്കാരുടെ വികസനത്തിന് 17 ലക്ഷവും വകയിരുത്തി. 38 ലക്ഷം വനിത ശിശുക്ഷേമത്തിനും നീക്കിവെച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡൻറ് എ.വി. ശ്രീവൽസൻ അധ്യക്ഷത വഹിച്ചു. ദിവാകരൻ വാലത്ത്, കെ.എം. കിഷോർകുമാർ, സുമൈറ ബഷീർ, എ.ബി. ബാബു, ഷാജു മാളിയേക്കൽ, ശാന്ത സോളമൻ, പഞ്ചായത്ത് സെക്രട്ടറി വസന്തകുമാർ എന്നിവർ സംസാരിച്ചു. അനുസ്മരണം വാടാനപ്പള്ളി: സ്ക്രീന്‍ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സ്റ്റീഫന്‍ഹോക്കിങ്, എം. സുകുമാരന്‍ അനുസ്മരണം കവി പി.എന്‍. ഗോപീകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രേംപ്രസാദ് ആമുഖ പ്രഭാഷണം നടത്തി. സ്റ്റീഫന്‍ ഹോക്കിങ്ങി​െൻറ ജീവിതം പ്രമേയമാക്കിയ 'ദി തിയറി ഒാഫ് എവരിതിങ്' സിനിമ പ്രദര്‍ശനവും നടന്നു. ബസുകൾ നടുറോഡിൽ നിർത്തി ജീവനക്കാരുടെ വാക്കേറ്റം എറവ്: ബസുകൾ നടുറോഡിൽ നിർത്തി സമയത്തെ ചൊല്ലി ജീവനക്കാരുടെ വാക്കേറ്റം. പത്ത് മിനിറ്റോളം ഗതാഗതം സ്തംഭിച്ചു. അന്തിക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ എറവ് അഞ്ചാംകല്ലിൽ തിങ്കളാഴ്ച 11.30ന് സംഭവം. തൃശൂർ-കാഞ്ഞാണി റൂട്ടിലോടുന്ന ശ്രീറാം, ഐഷ എന്നീ ബസുകളിലെ ജീവനക്കാരാണ് വാക്കേറ്റം നടത്തിയത്. നാട്ടുകാർ ഇടപെട്ടാണ് ഇവരെ പറഞ്ഞുവിട്ടത്. തിരക്കേറിയ റോഡായതിനാൽ ധാരാളം വാഹനങ്ങൾ കുരുക്കിൽപെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.