കുഞ്ഞുണ്ണി മാഷി​െൻറ ചരമദിനം ആചരിച്ചു

തൃപ്രയാർ: സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ . വലപ്പാട്ടെ അതിയാരത്ത് വീട്ടുവളപ്പിലെ സ്മൃതി സ്ഥലത്ത് സ്മാരക സമിതി അംഗങ്ങൾ പുഷ്പാർച്ചന നടത്തി. അനുസ്മരണ സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.കെ. തോമസ് അധ്യക്ഷത വഹിച്ചു. സ്മാരക സമിതി സെക്രട്ടറി വി.ആർ. ബാബു സ്മാരക നിർമാണം സംബന്ധിച്ച് വിശദീകരിച്ചു. ചൊവ്വാഴ്ച മുതൽ നിർമാണ ജോലികൾ നടക്കുമെന്ന് അദ്ദേഹം അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോ. എം.ആർ. സുഭാഷിണി, ഉഷ കേശവരാജ്, പി.കെ. ശശിധരൻ, സി.കെ. ബിജോയ്, കെ.ആർ. മുരളി, എം. സ്വർണലത, പി.എസ്. കാളിന്ദി എന്നിവർ സംസാരിച്ചു. ജവഹർ ബാലവിഹാർ ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ നടത്തിയ കുഞ്ഞുണ്ണി അനുസ്മരണത്തിൽ ജില്ല പ്രസിഡൻറ് ആേൻറാ തൊറയൻ അധ്യക്ഷത വഹിച്ചു. കവി സെബാസ്റ്റ്യൻ, ജോസ് കുരിശിങ്കൽ, ദിൽസ നൗഷാദ്, ഗീതദാസ്, ജെൻസൻ, ആദിഷ്, അൻസിൽ, ബുഷ്റ, ചന്ദ്രലേഖ, ആൽവിൻ, വിഘ്നേഷ്, മുദീറ, അഭിനീത്, റാനിഷ് എന്നിവർ സംസാരിച്ചു. പുഷ്പാർച്ചന, കവിത ആലാപനം എന്നിവയും നടത്തി. സാന്ത്വനം പകരാൻ കുരുന്നുകളും തൃപ്രയാർ: നിർധന രോഗികൾക്ക് കാരുണ്യത്തി​െൻറ കൈകൾ നീട്ടി കുരുന്നുകൾ. തൃപ്രയാർ ഇസ്ലാമിക് സ​െൻറർ മദ്റസ വിദ്യാർഥികൾ നിർധന രോഗികൾക്കുവേണ്ടി സ്വരൂപിച്ച പണം മാധ്യമം ഹെൽത്ത് കെയർ പദ്ധതിയിലേക്ക് കൈമാറി. മദ്റസയിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ടി.എ. ഷിഫാനത്ത് അധ്യക്ഷത വഹിച്ചു. ലീഡർ അബ്ദുൽ അഹദ്, മാധ്യമം ഹെൽത്ത് കെയർ ജില്ല എക്സിക്യൂട്ടിവ് നിസാർ ഹുസൈന് തുക കൈമാറി. 18,844 രൂപയാണ് കുട്ടികൾ സ്വരൂപിച്ചത്‌.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.