കഞ്ചാവ്​ കേസ്​: ജാമ്യത്തിലിറങ്ങി മുങ്ങിയ രണ്ടുപേർ പിടിയിൽ

ചാലക്കുടി: കഞ്ചാവ് കേസുകളിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ രണ്ടുപേർ അറസ്റ്റിൽ. കൊച്ചി രവിപുരം മാന്നുള്ളിപ്പാടം കാച്ചപ്പിള്ളി എബിസൺ (32), അങ്കമാലി പള്ളിപ്പാട്ട് വീട്ടിൽ മാർട്ടിൻ (44) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2009ൽ ചാലക്കുടി മാർക്കറ്റിന് പിറകിൽ കഞ്ചാവുമായെത്തിയ എബിയെ അന്നത്തെ എസ്.െഎ കെ.കെ. സജീവനും സംഘവും പിടികൂടിയിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇയാൾ ജാമ്യംനേടി മുങ്ങുകയായിരുന്നു. മൂന്നു വർഷം മുമ്പ് ചാലക്കുടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് കഞ്ചാവ് വിൽപനക്കായി എത്തിയതായിരുന്നു മാർട്ടിൻ. രഹസ്യ വിവരത്തെതുടർന്ന് അവിടെ കാത്തുനിന്നിരുന്ന പൊലീസ് സംഘം പിടികൂടി കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യം നേടി മുങ്ങി. ഇരുവർക്കുമെതിരെ തൃശൂർ, എറണാകുളം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ കഞ്ചാവ് കേസുകളും അടിപിടി കേസുമുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. ചാലക്കുടി സി.ഐ വി. ഹരിദാസ​െൻറ നിർദേശാനുസരണം സബ് ഇൻസ്പെക്ടർ ജയേഷ്ബാലൻ, എ.എസ്.െഎ സി.വി. ഡേവീസ്, സി.പി.ഒമാരായ എ.യു. റെജി, രാജേഷ്ചന്ദ്രൻ, ടി.ആർ. രജീഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.