കൊടുങ്ങല്ലൂർ: ജലാശയങ്ങളുടെ സംരക്ഷണത്തിന് വിപുല പദ്ധതികളുമായി കൊടുങ്ങല്ലൂർ നഗരസഭ ബജറ്റ്. മാലിന്യം പേറി ദുർഗന്ധപൂരിതമായ കവിൽ കടവ് തോടും, ശൃംഗപുരം തോടും സംരക്ഷിക്കും. കാവിൽ കടവ് തോടിന് 55 ലക്ഷവും ശൃംഗപുരം തോടിന് 36 ലക്ഷവുമാണ് വകയിരുത്തിയത്. നഗരസഭയുടെ അധീനതയിലുള്ള ദളവാകുളം, കരിച്ചാംകുളം, മാടംകുളം, പടാകുളം, അരാകുളം എന്നിവയും സംരക്ഷിക്കും. മാടംകുളം നവീകരിച്ച് നീന്തൽ കുളമാക്കി മാറ്റും. അരാകുളത്തിൽ കയാക്കിങ് പരിശീലനവും ലക്ഷ്യമിടുന്നു. എറിയാട് പ്രദേശത്തെ പെരുംതോടിൽ നിന്ന് കോട്ടപ്പുറത്തേക്ക് എത്തുന്ന കാത്തോളി തോടിെൻറ സംരക്ഷണത്തിന് 15 ലക്ഷവും വകയിരുത്തി. മൂന്നു വർഷത്തിനകം എല്ലാവർക്കും വീട് നൽകി ഭവനപദ്ധതി സമ്പൂർണമാക്കുന്നതിെൻറ ഭാഗമായി ഭവന നിർമാണത്തിന് മുന്തിയ പരിഗണന നൽകും. കാർഷിക മേഖലയിൽ നാളികേര കൃഷിക്കും നെൽകൃഷിക്കും മറ്റു കൃഷിയിനങ്ങൾക്കും മുൻതൂക്കം നൽകും. ക്ലീൻ കൊടുങ്ങല്ലൂരിെൻറ ഭാഗമായി വിപുലമായ മാലിന്യ നിർമാർജന പദ്ധതികൾ ആവിഷ്കരിക്കുമെന്നും ബജറ്റ് പറയുന്നു. പഴയ നഗരസഭ കെട്ടിടം പൊളിച്ച് വിപുലമായ സൗകര്യങ്ങളോടെ പുതിയ കെട്ടിടം പണിയും. വൈസ് ചെയർപേഴ്സൻ ഹണി പീതാംബരൻ ബജറ്റ് അവതരിപ്പിച്ചു. ചെയർമാൻ കെ.ആർ. ജൈത്രൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.