കളവുകേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ആൾ പിടിയിൽ

വടക്കാഞ്ചേരി: കളവുകേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ആളെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. തിരുവന്തപുരം നെയാറ്റിൻകര, ആറ്റിനരികത്ത് വീട്ടിൽ മനുവിനെയാണ് (33) വടക്കാഞ്ചേരി പൊലീസ് കാട്ടാക്കടയിൽനിന്ന് പിടികൂടിയത്. ഒമ്പതു വർഷം ഒളിവിലായിരുന്ന പ്രതി നിരവധി വാഹന മോഷണം, പിടിച്ചുപറി, കൊലപാതകക്കേസുകളിൽ പ്രതിയാണ്. 2009-ൽ വടക്കാഞ്ചേരിയിൽനിന്ന് വാഹനമോഷണക്കേസിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. തെക്കുംകര പഞ്ചായത്ത് ബജറ്റ് വടക്കാഞ്ചേരി: മച്ചാടി​െൻറ പെരുമ കാക്കുന്നതിന് ഉതകുന്ന മാതൃകാ പദ്ധതികളുമായി തെക്കുംകര പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. മുഴുവൻ വനിതകൾക്കും തൊഴിലവസരം സൃഷ്ടിക്കുന്ന വസ്ത്ര ഗ്രാമം പദ്ധതിക്ക് എട്ടുലക്ഷം രൂപ നീക്കിവെച്ചു. വനിത ക്യാൻറീൻ ആരംഭിക്കാൻ നാല് ലക്ഷം, സമഗ്ര നെൽക്കൃഷി വികസനത്തിന് നാല് ലക്ഷം, പുലിക്കപ്പുറത്ത് ആരംഭിക്കുന്ന മച്ചാട് വനിത കാർഷിക നഴ്സറിക്ക്- രണ്ട് ലക്ഷം, സമ്പൂർണ ശുചിത്വ പഞ്ചായത്താക്കുന്നതിന് 18 ലക്ഷം രൂപയും വകയിരുത്തി. കാർഷിക സേവനമേഖലകൾക്ക് ഊന്നൽ നൽകുന്ന ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.വി. സുനിൽകുമാർ അവതരിപ്പിച്ചു. എം.കെ. ശ്രീജ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. പുഷ്പലത, സുജാത ശ്രീനിവാസൻ, ഇ.എൻ. ശശി, പി.ജെ. രാജു, രാജീവൻ തടത്തിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.