ഡി.വൈ.എഫ്.ഐ മുൻ നേതാവിനെ മർദിച്ച സംഭവം

തൃശൂർ: ഡി.വൈ.എഫ്.ഐ മുൻ നേതാവ് മുഫസിലിനെ മർദിച്ച സംഭവത്തിൽ കേസെടുത്ത എസ്.ഐ അടക്കമുള്ള പൊലീസുകാർ അവധിയിൽ പ്രവേശിച്ചു. ക്രിമിനൽ കേസെടുത്തവർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാത്തതിൽ സേനാംഗങ്ങൾക്കിടയിൽ എതിർപ്പുയരുന്നതിനിടെയാണ് ഇവർ അവധിയിൽ പോയത്. സംഭവം അസോസിയേഷനിൽ തന്നെ ഭിന്നിപ്പിനിടയാക്കിയിട്ടുണ്ട്. വാടാനപ്പള്ളി മുൻ എസ്.ഐ എം.പി. സന്ദീപ്കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ വിനോഷ്, ഫൈസൽ, ഗോപകുമാർ എന്നിവരും കണ്ടാലറിയുന്ന മറ്റൊരു പൊലീസുകാരൻ, സുനിൽ പ്രകാശ് എന്ന ഹോംഗാർഡ് എന്നിവർക്കെതിരെയാണ് ഇക്കഴിഞ്ഞ 14ന് വാടാനപ്പിള്ളി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. എസ്.ഐയുടെ പേര് രേഖപ്പെടുത്താതെയും, മറ്റ് പൊലീസുകാരുടെയും, ഹോംഗാർഡുമാരുടെയും പേര് വ്യക്തമാക്കിയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിൽ തന്നെ സേനാംഗങ്ങളുടെ പരാതിക്കിടയാക്കിയിരുന്നു. കുറ്റം ചെയ്ത എസ്.ഐയെ രക്ഷപ്പെടുത്തി, പൊലീസുകാരെ ബലിയാടാക്കാനാണ് ശ്രമിക്കുന്നതെന്ന് സേനാംഗങ്ങളുടെ ആരോപണം. പിന്നാലെ ക്രിമിനൽ വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടും വകുപ്പ് തല നടപടിയെടുക്കാത്തതിലും സേനാംഗങ്ങൾ പ്രതിഷേധവുമായെത്തിയതോടെയാണ് ഇവർ അവധിയിൽ പ്രവേശിച്ചത്. 2012 ഫെബ്രുവരി ഒമ്പതിന് വാടാനപ്പള്ളി സ​െൻററിൽ നിന്നും ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ മുഫസിലിനെ പിടിച്ചുകൊണ്ടുവന്ന് മർദിച്ചതായിരുന്നു സംഭവം. ക്രിമിനൽ കേസിൽ പ്രതികളാക്കിയ പൊലീസുകാർക്കെതിരെ വകുപ്പ്തല നടപടി സ്വീകരിക്കാതെ, അവരെ രക്ഷപ്പെടുത്തുന്നതി​െൻറ ഭാഗമായാണ് അവധിയിൽ പ്രവേശിപ്പിക്കുന്നതിന് സൗകര്യമൊരുക്കിയതെന്ന് സേനാംഗങ്ങൾ പറയുന്നു. ഇതിനിടെ കേസ് നടപടികൾക്ക് സ്റ്റേ ലഭിക്കുന്നതിന് കോടതിയെ സമീപിക്കാൻ പൊലീസുകാർ ശ്രമിക്കുന്നതായും പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.