കോർപറേഷൻ ബജറ്റ് ഇന്ന്

തൃശൂർ: കൂർക്കഞ്ചേരി, പടിഞ്ഞാറെ കോട്ട, കിഴക്കേ കോട്ട, പൂങ്കുന്നം തുടങ്ങി നഗരത്തിലെ പത്ത് ജങ്ഷനുകളടങ്ങുന്ന മേഖലകൾ കോൺക്രീറ്റ് ടൈൽ വിരിക്കും, വീടുകളിൽ സൗരോർജ പാനൽ സ്ഥാപിക്കുന്നതിന് സബ്സിഡി അനുവദിക്കും. ഇന്ന് ഡെപ്യൂട്ടി മേയർ അവതരിപ്പിക്കുന്ന കോർപറേഷൻ ബജറ്റിലാണ് പദ്ധതികൾ. സി.പി.എം, സി.പി.ഐ തർക്കത്തെത്തുടർന്ന് വിവാദത്തിലായ ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. കഴിഞ്ഞ പദ്ധതി രേഖയിൽ അംഗീകരിച്ച എല്ലാ വീട്ടിലേക്കും കുടിവെള്ളമെത്തിക്കും, എല്ലായിടത്തും വഴിവിളക്ക് തെളിക്കും. മുഴുവൻ റോഡുകളും ടാർ ചെയ്യും തുടങ്ങിയ പറഞ്ഞ് പഴകിയവയും ഇടം നേടിയിട്ടുണ്ട്. കൗൺസിലിൽ ഏറെ തർക്കങ്ങൾക്ക് ഇടയാക്കിയ വാട്ടർ അതോറിറ്റി നിരക്ക് ഏകീകരിക്കുന്നത് ബജറ്റിലുണ്ട്. അമൃത് പദ്ധതിയുടെ ഭാഗമായി ഡി.പി.ആർ അംഗീകാരം നേടിയ 269 കോടിയുടെ 39 പദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വൈദ്യുതി ബജറ്റിലാവട്ടെ റെഗുലേറ്ററി കമീഷൻ തള്ളിയ കോട്ടപ്പുറം സബ് സ്റ്റേഷൻ നിർമാണം, സൗരോർജ പാനൽ സ്ഥാപിക്കൽ, കോർപറേഷൻ ഏറ്റെടുക്കാൻ തീരുമാനിച്ച ചെറുകിട ജലവൈദ്യുതി പദ്ധതികൾ എന്നിവ ഇടം പിടിച്ചു. 725.41 കോടി വരവും 700.59 കോടി െചലവും പ്രതീക്ഷിക്കുന്നതാണ് ജനറൽ ബജറ്റ്. 342.34 കോടി വരവും 310.22 കോടി െചലവും പ്രതീക്ഷിക്കുന്നതാണ് വൈദ്യുതി ബജറ്റ്. ചൊവ്വാഴ്ച്ച രാവിലെ 11നാണ് ബജറ്റ് അവതരണം. 28-ന് ബജറ്റ് അംഗീകാരത്തിനുള്ള ചര്‍ച്ചകളും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.