കലാമണ്ഡലം രംഗകല മ്യൂസിയം ഉടൻ തുറന്ന് കൊടുക്കുമെന്ന് വൈസ് ചാൻസലർ

ചെറുതുരുത്തി: കലാമണ്ഡലം കൽപിത സർവകലാശാലയോടനുബന്ധിച്ച്‌ എട്ട് കോടി െചലവഴിച്ച്‌ നിർമിച്ച ദക്ഷിണേന്ത്യൻ രംഗകല മ്യൂസിയത്തിന് ശാപമോക്ഷമാകുന്നു. 2016ൽ ഉദ്ഘാടനം കഴിഞ്ഞ രംഗകല മ്യൂസിയം അധികൃതരുടെ അനാസ്ഥയെ തുടർന്ന് പൂട്ടിക്കിടക്കുകയായിരുന്നു. മ്യൂസിയത്തിനുള്ളിലെ ഇലക്ട്രോണിക്സ് സംവിധാനം പൂർണമല്ല എന്ന കാരണം പറഞ്ഞാണ് പൂട്ടിയത്. ആറുകോടിയുടെ നിർമാണംകൂടി പൂർത്തിയാക്കാനുണ്ടെന്നായിരുന്നു കലാമണ്ഡലം അധികൃതരുടെ നിലപാട്. എന്നാൽ, തുക അനുവദിക്കുന്നതിന് ഒരു നടപടിയും ഉണ്ടായതുമില്ല. ഇതിനെതിരെ പ്രതിഷേധവും ശക്തമായിരുന്നു. ഒടുവിൽ ആദ്യ ഘട്ടമെന്ന നിലയിൽ രണ്ടര കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് പരമാവധി പണികൾ പൂർത്തീകരിച്ച് മ്യൂസിയം തുറക്കാനാണ് തീരുമാനമെന്ന് വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ അറിയിച്ചു. 40,000 ചതുശ്രയടി വിസ്തൃതിയിൽ പണിത കെട്ടിടത്തിൽ രംഗകലയുടെ എല്ലാ വേഷങ്ങളും അനുബന്ധ സാമഗ്രികളും ക്രമീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം ഡിജിറ്റൽ ലൈബ്രറിയും ആധുനിക സൗകര്യങ്ങളോടെയുള്ള ഓഡിറ്റോറിയവും റിസർച്സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. 2011ലാണ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് മ്യൂസിയത്തിന് തറക്കല്ലിട്ടത്. കലാമണ്ഡലത്തിൽ നിള ദേശീയ നൃത്ത സംഗീതോത്സവം നാളെ മുതൽ ചെറുതുരുത്തി: നൃത്തവും സംഗീതവും കലാപ്രേമികൾക്ക് തനിമയോടെ സമ്മാനിക്കുന്ന നിള ദേശീയ നൃത്ത സംഗീതോത്സവം ബുധനാഴ്ച മുതൽ 31 വരെ കലാമണ്ഡലത്തിൽ നടക്കുമെന്ന് വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ അറിയിച്ചു.ബുധനാഴ്ച വൈകീട്ട് അഞ്ചിന് കൂത്തമ്പലത്തിൽ ഭാരതി ശിവജി ഉദ്ഘാടനം ചെയ്യും. പഞ്ചവാദ്യം, മോഹിനിയാട്ടം, ഹിന്ദുസ്ഥാനി കച്ചേരി, ഭരതനാട്യം, പുല്ലാങ്കുഴൽ ഫ്യൂഷൻ, സീതാ സംഭാഷണം, സംഗീതക്കച്ചേരി, രാസ്യ ജനി, കുച്ചിപ്പുടി, മ്യൂസിക് ഫ്യൂഷൻ, കഥകളി, ഗസൽ, മുളസംഗീതം എന്നിവ തുടർന്നുള്ള ദിവസങ്ങളിൽ നടക്കും. കലകൾക്കുള്ള സംസ്ഥാന സർക്കാറി​െൻറ പരമോന്നത പുരസ്ക്കാരങ്ങളായ കഥകളി പുരസ്കാരം, പല്ലാവൂർ അപ്പുമാരാർ പുരസ്കാരം, കേരളീയ നൃത്ത- നാട്യ പുരസ്കാരം എന്നിവ യഥാക്രമം കലാമണ്ഡലം കെ.ജി. വാസുദേവൻ നായർ, അന്നമനട പരമേശ്വരമാരാർ, നിർമല പണിക്കർ എന്നിവർക്കും കേരള കലാമണ്ഡലം എം.കെ.കെ. നായർ പുരസ്കാരം നടി മഞ്ജുവാര്യർക്കും സമാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിക്കും. വാർത്തസമ്മേളനത്തിൽ ഭരണസമിതി അംഗം എൻ.ആർ. ഗ്രാമപ്രകാശ്, രജിസ്ട്രാർ ഡോ.കെ.കെ. സുന്ദരേശൻ, എൻ. ചെല്ലപ്പൻ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.