നക്ഷത്ര ആമയുമായി നാലുപേർ പിടിയിൽ

തൃശൂർ: നക്ഷത്ര ആമകളുമായി നാലുപേരെ വനം വകുപ്പി​െൻറ ഫ്ലയിങ് സ്ക്വാഡ് പിടികൂടി. സംഘത്തിലെ ഒരാൾ ബൈക്കിൽ രക്ഷപ്പെട്ടു. ആലുവ പാറക്കടവ് മൂഴിക്കുളം വാപ്പാലകടമ്പിൽ വി.സി. അരുൺ (34), കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറ പുത്തൻപുരയിൽ അനിൽകുമാർ (28), മുകുന്ദപുരം കുഴൂർ കൊച്ചുകടവ് താഴത്തുപുറത്ത് വിജീഷ്കുമാർ(39), പറവൂർ ചേന്ദമംഗലം തുരുത്തിപ്പുറം തിരുമാശേരി ബെൻസൻ സെബാസ്റ്റ്യൻ(28) എന്നിവരാണ് പിടിയിലായത്. സംഘത്തിലെ ഫിറോസാണ് ബൈക്കിൽ രക്ഷപ്പെട്ടത്. രഹസ്യ വിവരത്തെത്തുടർന്ന് ചാലക്കുടി അന്നമനടയിൽ നിന്നാണ് നക്ഷത്ര ആമകളുമായി ഇവരെ പിടികൂടിയത്. അപൂർവ ഇനത്തിൽപെട്ട രണ്ട് ആമകളാണ് കണ്ടെടുത്തത്. സംഘമെത്തിയ കാർ കസ്റ്റഡിയിലെടുത്തു. ഫ്ലയിങ് സ്ക്വാഡ് അംഗങ്ങളായ ശ്രീജിത്ത്, ഫ്രാങ്കോ, ഷൈജു എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.