കണിക്കൊന്ന സംരക്ഷണത്തിന് ജനമൈത്രി പൊലീസ്

വെള്ളിക്കുളങ്ങര: വീട്ടുമുറ്റങ്ങളില്‍ കണിക്കൊന്ന മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ ജനമൈത്രി പൊലീസ് രംഗത്തിറങ്ങുന്നു. വിഷുദിനത്തിലാണ് വെള്ളിക്കുളങ്ങര പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ വിവിധ വീട്ടുപറമ്പുകളില്‍ എസ്.ഐ എസ്.എല്‍. സുധീഷി​െൻറ നേതൃത്വത്തില്‍ നൂറോളം കൊന്നത്തൈകള്‍ നടുക. വോള്‍ട്ടേജ് ക്ഷാമം: പ്രതിഷേധവുമായി നാട്ടുകാർ ആമ്പല്ലൂര്‍: -കല്ലൂര്‍ ഞെള്ളൂര്‍ ശിവസുധന്‍, ശാന്തിനഗര്‍ പ്രദേശങ്ങളിലെ നാല്‍പതോളം കുടുംബങ്ങള്‍ വര്‍ഷങ്ങളായി വോള്‍ട്ടേജ് ക്ഷാമം അനുഭവിക്കുന്നതായി പരാതി. നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പ്രതിഷേധവുമായി പുതുക്കാട് വൈദ്യുതി ഓഫിസിലെത്തി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി ഓഫിസിലെത്തിയത്. മൂന്ന് വര്‍ഷത്തിലേറെയായി മേഖലയില്‍ വോള്‍ട്ടേജ് ക്ഷാമം അനുഭവപ്പെടുന്നതായി നാട്ടുകാര്‍ പറയുന്നു. വീട്ടിലെ വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. വെളിച്ചക്കുറവുമൂലം കുട്ടികള്‍ക്ക് പഠിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായും നാട്ടുകാര്‍ പറയുന്നു. സിംഗിള്‍ ഫേസ് ലൈനിലൂടെയാണ് പ്രദേശത്ത് വൈദ്യുതി വിതരണം നടത്തുന്നത്. ഇത് മാറ്റി ത്രീ ഫേസ് ലൈന്‍ വലിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നാട്ടുകാരുടെ ആവശ്യം പരിഹരിക്കാമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ പല തവണ വാക്കുനല്‍കിയെങ്കിലും പാലിച്ചില്ലെന്നാണ് ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.