കൊടുങ്ങല്ലൂർ: ഹർത്താൽ ദിനത്തിൽ സി.പി.എം പ്രവർത്തകർ പൊലീസുകാരെ ആക്രമിച്ചുവെന്ന കേസിൽ പ്രതികളായ അഞ്ചുപേരെ കോടതി വെറുതെ വിട്ടു. പോണത്ത് വീട്ടിൽ ബിജു, പട്ടത്തിതറ ഷിഹാബ്, പനപറമ്പിൽ രാജേഷ്, മഞ്ചേരി റഫീഖ്, തോട്ടുങ്ങൽ ഷാജഹാൻ എന്നിവരെയാണ് വെറുതെ വിട്ടത്. 2012 ആഗസ്റ്റ് രണ്ടിന് മേത്തല അത്താണിയിലാണ് സംഭവം. ഹർത്താൽ ദിനത്തിൽ സി.പി.എം നടത്തിയ പ്രകടനത്തിൽ പെങ്കടുത്തവർ രണ്ട് പൊലീസുകാരെ അസഭ്യം വിളിച്ച് കൈേയറ്റം ചെയ്തുവെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.