ബാലികയെ പീഡിപ്പിക്കാന്‍ ശ്രമം: വയോധികൻ അറസ്​റ്റില്‍

ആമ്പല്ലൂര്‍-: പുതുക്കാട് ചെങ്ങാലൂരില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വയോധികൻ അറസ്റ്റില്‍. വെസ്റ്റ് കൊരട്ടി ചിറങ്ങര മുതലക്കുളം വീട്ടില്‍ അശോകനാണ് (61) പോക്‌സോ നിയമപ്രകാരം അറസ്റ്റിലായത്. കുട്ടിയുടെ പിതാവി​െൻറ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദ സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.