ക്രിമിനൽ കേസ് ചുമത്തപ്പെട്ട പൊലീസുകാർക്കെതിരെ വകുപ്പുതല നടപടിയില്ല

തൃശൂർ: ഡി.വൈ.എഫ്.ഐ മുൻ നേതാവ് മുഫസിലിനെ മർദിച്ച സംഭവത്തിൽ എസ്.ഐ അടക്കമുള്ള പൊലീസുകാർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാത്തതിൽ സേനാംഗങ്ങൾക്കിടയിൽ അമർഷം. ഹൈകോടതി നിർദേശിച്ചതോടെയാണ് പൊലീസുകാർക്കെതിരെ കേസെടുത്തിരുന്നത്. വാടാനപ്പള്ളി മുൻ എസ്.ഐ എം.പി. സന്ദീപ്കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ വിനോഷ്, ഫൈസൽ, ഗോപകുമാർ, കണ്ടാലറിയുന്ന മറ്റൊരു പൊലീസുകാരൻ, ഹോംഗാർഡ് സുനിൽ പ്രകാശ് എന്നിവർക്കെതിരെ 341, 323, 324, 34, ഐ.പി.സി 1860 വകുപ്പുകൾ ചേർത്ത് കഴിഞ്ഞ 14നാണ് വാടാനപ്പള്ളി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. 15 ദിവസത്തിനകം കേസെടുത്ത് കോടതിയെ അറിയിക്കാൻ ഫെബ്രുവരി ഒന്നിന് ജസ്റ്റിസ് കെമാൽപാഷ ഉത്തരവിട്ടിരുന്നു. സംഭവം 'മാധ്യമം' വാർത്തയാക്കിയതോടെ ഐ.ജി കേസെടുക്കാൻ നിർദേശിച്ചു. മുഫസിൽ നൽകിയ പരാതിയിൽ എസ്.ഐയുടെ പേരുണ്ടായിരുന്നുവെങ്കിലും എഫ്.െഎ.ആറിൽ അത് ഒഴിവാക്കി. മറ്റ് പൊലീസുകാരുടെയും ഹോം ഗാർഡി​െൻറയും പേര് ഉൾപ്പെടുത്തുകയും ചെയ്തു. ഇൗ വിവേചനത്തിൽ സേനാംഗങ്ങൾക്ക് അതൃപ്തിയുണ്ട്. കുറ്റം ചെയ്ത എസ്.ഐയെ രക്ഷപ്പെടുത്തി മറ്റു പൊലീസുകാരെ ബലിയാടാക്കാനാണ് ശ്രമിക്കുന്നതെന്ന് സേനാംഗങ്ങൾ ആരോപിക്കുന്നു. ക്രിമിനൽ വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടും പൊലീസുകാർ സർവിസിൽ തുടരുന്നതിലും പലരിലും അമർഷമുണ്ട്. പൊലീസ് അസോസിേയഷനിൽ ഇത് പ്രകടമാണ്. 2012 ഫെബ്രുവരി ഒമ്പതിന് വാടാനപ്പള്ളി സ​െൻററിൽനിന്ന് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ വ്യാജ കേസ് ചുമത്തി മുഫസിലിനെ പിടിച്ചു കൊണ്ടുവന്ന് മർദിച്ചതായിരുന്നു സംഭവം. നടപടി വൈകുന്നുവെങ്കിൽ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകാനാണ് സേനാംഗങ്ങളുടെ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.