തെരുവുനായ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റയാൾക്ക്​ 14.74 ലക്ഷം നഷ്​ടപരിഹാരം

തൃശൂർ: തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് കിടപ്പിലായ വാച്ച് റിപ്പയറർക്ക് 14,74,500 രൂപ നഷ്ടപരിഹാരം. കല്ലേറ്റുങ്കര പാറയ്ക്കൽ വീട്ടിൽ പി.എസ്. ബിജുവിനാണ് നഷ്ടപരിഹാരം നൽകിയത്. സംസ്ഥാന മനുഷ്യാവകാശ കമീഷ​െൻറ ഇടപെടലിനെത്തുടർന്ന് സർക്കാർ അനുവദിച്ച തുക മാള പഞ്ചായത്താണ് ബിജുവിന് നൽകിയത്. ബിജുവിന് 18,74,500 രൂപ നഷ്ടപരിഹാരം അനുവദിക്കാൻ ൈഹകോടതി ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി ഉത്തരവിട്ടിരുന്നു. എന്നാൽ തുക അനുവദിക്കാതെ അതിനെതിരെ സർക്കാർ ഹൈകോടതിയിൽ അപ്പീൽ സമർപ്പിച്ചു. ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ ഉത്തരവി​െൻറ അടിസ്ഥാനത്തിൽ ബിജുവിന് തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്േട്ര ഡോഗ് ഫ്രീ മൂവ്മ​െൻറ് സെക്രട്ടറി ഡോ. ജോർജ് സ്ലീബയാണ് മനുഷ്യാവകാശ കമീഷനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം രണ്ടാഴ്ചക്കകം അനുവദിക്കാൻ കമീഷൻ ആക്ടിങ് ചെയർമാൻ പി. മോഹനദാസ് ചീഫ് സെക്രട്ടറിക്കും തദ്ദേശ ഭരണ സെക്രട്ടറിക്കും ഉത്തരവ് നൽകി. 20ന് പഞ്ചായത്തിൽ ലഭ്യമായ 14,74,500 രൂപ ബിജുവി​െൻറ അക്കൗണ്ടിൽ നിക്ഷേപിച്ചതായി മാള പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പ്രായമായ മാതാപിതാക്കളും ഭാര്യയും പറക്കമുറ്റാത്ത മക്കളുമടങ്ങുന്ന ബിജുവി​െൻറ കുടുംബം തെരുവുനായയുടെ ആക്രമണത്തിനു ശേഷം ദുരിതത്തിലായിരുന്നു. അർഹരായവർക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ വ്യവഹാരങ്ങൾക്കും മെല്ലെപ്പോക്കിനും സർക്കാർ തയാറാകരുതെന്ന് കമീഷൻ ഉത്തരവിൽ നിർദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.