കയറ്റുമതി അധിഷ്ഠിത വാഴകൃഷി തുടങ്ങും -മന്ത്രി സുനിൽകുമാർ ഇരിങ്ങാലക്കുട: പഴവും പച്ചക്കറിയും കപ്പൽ വഴി കയറ്റുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അംഗീകാരം നൽകിയ സാഹചര്യത്തിൽ തൃശൂരിൽ കയറ്റുമതി സാധ്യതകളിലൂന്നിയ വാഴകൃഷി ആരംഭിക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. വി.എഫ്.പി.സി.കെ കരുവന്നൂർ സ്വാശ്രയ കർഷക സമിതി വിപണന കേന്ദ്രത്തിെൻറ ശിലാസ്ഥാപനവും മികച്ച കർഷകനെ ആദരിക്കലും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആദ്യ ഘട്ടമെന്ന നിലയിൽ ഇരിങ്ങാലക്കുട, മാള, കൊടകര, ഒല്ലൂർ പ്രദേശങ്ങളിൽ 500 ഹെക്ടറിലാണ് കയറ്റുമതി അധിഷ്ഠിത വാഴകൃഷി തുടങ്ങുക. കർഷകർക്ക് പ്രത്യേക പരിശീലനം നൽകും. വടക്കാഞ്ചേരി മേഖലയിലെ ചങ്ങാലിക്കോടൻ വാഴപ്പഴവും കയറ്റുമതി ചെയ്യും. കണ്ണാറ അേഗ്രാപാർക്കിെൻറ നിർമാണപ്രവൃത്തികൾ ഈ വർഷം തുടങ്ങും. വാഴപ്പഴം, തേൻ എന്നിവ അടിസ്ഥാനമാക്കി മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്ന അത്യാധുനിക ഫാക്ടറിയാണ് അേഗ്രാ പാർക്കിൽ സ്ഥാപിക്കുക. കർഷകരുടെ ഉടമസ്ഥതയിൽ സ്ഥാപിക്കുന്ന ഫാക്ടറിയിൽ നിന്നും വാഴനാര് ഉപയോഗിച്ചുള്ള ഉൽപന്നങ്ങളും ഉൽപാദിപ്പിക്കും. 300 ഏക്കറിൽ മഞ്ഞൾ കൃഷിയും വ്യാപിപ്പിക്കും. കയറ്റുമതി സാധ്യത ലക്ഷ്യമിട്ടുള്ള കൃഷി രീതികൾക്കാണ് പ്രാമുഖ്യം നൽകുക. ചക്ക സംസ്ഥാന ഫലമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ മാളയിലെ ചക്ക ഫാക്ടറി ഏപ്രിൽ ഏഴു മുതൽ പ്രവർത്തനം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. പ്രഫ. കെ.യു. അരുണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കാർഷിക സെമിനാർ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൻ നിമ്യ ഷിജു ഉദ്ഘാടനം ചെയ്തു. സൗജന്യ പച്ചക്കറിത്തൈ വിതരണം വി.എഫ്.പി.സി.കെ ചീഫ് എക്സി. ഓഫിസർ എസ്.കെ. സുരേഷ് നിർവഹിച്ചു. വി.എഫ്.പി.സി.കെ ഡയറക്ടർ അഞ്ജു ജോൺ മത്തായി, ജില്ല മാനേജർ എ.എ. അംജ, മാർക്കറ്റിങ് മാനേജർ കെ.യു. ബബിത, വാർഡ് കൗൺസിലർ വി.കെ. സരള, കൃഷി ഓഫിസർ വി.വി. സുരേഷ്, സ്വാശ്രയ കർഷക സമിതി പ്രസിഡൻറ് കെ.സി. ജെയിംസ്, വൈസ് പ്രസിഡൻറ് കെ.കെ. ഡേവിസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.