ചാലക്കുടി: പരിയാരം പഞ്ചായത്തിലെ കൊന്നക്കുഴിയിൽ സി.പി.െഎ പരിയാരം ലോക്കൽ കമ്മിറ്റി നിർമിക്കുന്ന കാരുണ്യ വീടിന് ശിലയിട്ടു. സി.പി.െഎ മണ്ഡലം സെക്രട്ടറി പി.എം. വിജയൻ ശിലാസ്ഥാപനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈനി അശോകൻ, ജില്ല കമ്മിറ്റിയംഗം കെ.കെ. ഷെല്ലി, ലോക്കൽ സെക്രട്ടറി കെ.പി. ജോണി, ടി.ആർ. ബാബുരാജ്, കെ.ജെ. തോമസ്, എ.എം. മോഹനൻ, സിന്ധു ഷോജൻ, ആൻറു ആച്ചാടൻ എന്നിവർ സംസാരിച്ചു. ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ മഴവെള്ള സംഭരണി നിർമാണം തുടങ്ങി ചാലക്കുടി: വരള്‍ച്ച നേരിടാന്‍ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ മഴവെള്ള സംഭരണി നിർമാണം തുടങ്ങി. ഈ വേനലില്‍ നിർമാണം പൂര്‍ത്തിയാകും വിധമാണ് പണികള്‍ പുരോഗമിക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും വാര്‍ഡിന് സമീപമാണ് ഇത് നിർമിക്കുന്നത്. നേരത്തെ ഇവിടെ തോട്ടത്തിെൻറ ഭാഗമായി ചുറ്റുമതില്‍ ഉണ്ടായിരുന്നു. അതിനുള്ളില്‍ മണ്ണുമാന്തി ഉപയോഗിച്ച് ആഴം കൂട്ടുന്ന പണികളാണ് ഇപ്പോള്‍ നടക്കുന്നത്. 10 മീറ്റര്‍ നീളവും 15 അടി താഴ്ചയുമാണ് ഇതിനുള്ളത്. 10 ലക്ഷം ലിറ്റര്‍ ജലം സംഭരിക്കാൻ ശേഷിയുണ്ടാകും. കെട്ടിടത്തിന് മുകളില്‍നിന്ന് ഒഴുകിവരുന്ന വെള്ളമാണ് ഇതിനുള്ളില്‍ സംഭരിക്കുക. സംഭരണിക്കുള്ളില്‍ മത്സ്യം വളര്‍ത്താനും പദ്ധതിയുണ്ട്. സ്റ്റാഫ് ഫണ്ടില്‍നിന്ന് ഒമ്പത് ലക്ഷം ചെലവിലാണ് നിർമാണം. ചാലക്കുടി നഗരസഭ പാര്‍ക്ക് നിർമാണം പുരോഗമിക്കുന്നു ചാലക്കുടി: റിഫ്രാക്ടറീസ് കമ്പനി പൊളിച്ചു നീക്കിയ സ്ഥലത്ത് അത്യാധുനിക പാര്‍ക്ക് നിർമാണം പുരോഗമിക്കുന്നു. നിർമാണോദ്ഘാടനം കഴിഞ്ഞിരുെന്നങ്കിലും മാസങ്ങളായി പണി ആരംഭിച്ചിരുന്നില്ല. കാടുപിടിച്ച് കല്ലും കട്ടയുമായി കിടക്കുന്ന സ്ഥലം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നിരപ്പാക്കുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്. ഇവിടെയുള്ള ചിമ്മിണി കൗതുക വസ്തുവായി നിലനിര്‍ത്തി നീന്തൽക്കുളം, നടപ്പാത, റസ്റ്റാറൻറ്, പാര്‍ക്കിങ് ഏരിയ, ചുറ്റുമതില്‍, റോഡ്, പാര്‍ക്കിങ് ഏരിയ എന്നിവയാണ് ആദ്യഘട്ടത്തില്‍ നിർമിക്കുക. അതിരപ്പിള്ളി മേഖലയിലെത്തുന്ന വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന വിധത്തില്‍ ദേശീയ നിലവാരത്തിലുള്ളതാണ് പാര്‍ക്ക് നിർമാണം. ഇതിനായി മൂന്ന് കോടി രൂപ ടൂറിസം വകുപ്പും ഒരു കോടി ചാലക്കുടി നഗസഭയുമാണ് മുടക്കുന്നത്. അഞ്ച് ഏക്കർ സ്ഥലത്തില്‍നിന്ന് ടി.ടി.ഐ റോഡ് വീതി കൂട്ടാൻ സ്ഥലം വിട്ടുകൊടുത്തിട്ടുണ്ട്. അതേസമയം പാര്‍ക്കിന് നടുവിലൂടെയും 10 അടിയില്‍ റോഡ് നിര്‍മിക്കാൻ നീക്കം നടക്കുന്നുണ്ട്. പാര്‍ക്കിെൻറ സ്ഥലം അപഹരിക്കാൻ വേണ്ടി ഇവിടെ പാര്‍ക്കിങ് ഏരിയ നിര്‍മിക്കുന്നതില്‍ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. പാര്‍ക്കിെൻറ സ്ഥലത്തുനിന്ന് മരങ്ങള്‍ മുറിച്ചുമാറ്റില്ലെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും മരങ്ങള്‍ മുറിച്ചു മാറ്റിയതിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.