കള്ളുഷാപ്പുകൾ ആധുനികവത്​കരിക്കണം: കാനം

അന്തിക്കാട്: കള്ളുഷാപ്പുകൾ ആധുനികവത്കരിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പഴയ കള്ളുഷാപ്പുകളല്ല വേണ്ടത്. വൃത്തിയും വെടിപ്പും വേണം. അപ്പോൾ വിദേശസഞ്ചാരികളെത്തും. പരമ്പരാഗത വ്യവസായമായ കള്ള് വ്യവസായവും ആധുനിക വ്യവസായമായ ടൂറിസവുമായി ബന്ധപ്പെടുത്തി കള്ള് വ്യവസായത്തെ പുനഃസംഘടിപ്പിക്കാം. ടൂറിസവുമായി ബന്ധപ്പെടുത്തി കള്ളിനെ കേരളത്തി​െൻറ നാടൻ പാനീയമെന്ന പ്രത്യേക പദവി നൽകിയാൽ കള്ള് വ്യവസായത്തെ സംരക്ഷിക്കാനാകും- അദ്ദേഹം പറഞ്ഞു. അന്തിക്കാട് ചെത്തുതൊഴിലാളി യൂനിയൻ എ.ഐ.ടി.യു.സി- വാർഷികാഘോഷവും സി.കെ. കേശവൻ ജന്മശതാബ്ദി സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം. സർക്കാർ നമ്മുടേതാണെങ്കിലും ശബ്ദിക്കാതിരുന്നാൽ അവർ നമ്മുടെ കാര്യം ഓർമിക്കണമെന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കരയുന്ന കുട്ടിക്കേ പാലുള്ളൂവെന്ന് കാനം ഓർമിപ്പിച്ചു. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ തുറക്കാൻ തീരുമാനിച്ചപ്പോൾ നാട്ടുകാരുടെ എതിർപ്പ് മൂലം തുറക്കാൻ കഴിയാത്ത കള്ളുഷാപ്പുകൾ ശൂന്യാകാശത്ത് തന്നെ നിൽക്കുകയാണെന്ന് കാനം ചൂണ്ടിക്കാട്ടി. എ.ഐ.ടി.യു.സി ജന. സെക്രട്ടറി കെ.പി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. പഴയകാല പ്രവർത്തകരെ മന്ത്രി വി.എസ്. സുനിൽകുമാർ ആദരിച്ചു. സി.എൻ. ജയദേവൻ എം.പിയും കെ.എൻ. ജയദേവനും സംസാരിച്ചു. സെമിനാറും നാടകവുമുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.