കുഴൂർ ^പായ്തുരുത്ത്​ തൂക്കുപാലം അപകടഭീഷണിയിൽ; കൈവരികൾ തകർന്നു; ഇരുമ്പ് പട്ടകൾ തുരുമ്പെടുത്തു

കുഴൂർ -പായ്തുരുത്ത് തൂക്കുപാലം അപകടഭീഷണിയിൽ; കൈവരികൾ തകർന്നു; ഇരുമ്പ് പട്ടകൾ തുരുമ്പെടുത്തു മാള: കുഴൂർ പഞ്ചായത്തിനെ പായ്തുരുത്തുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലം അപകടഭീഷണിയിൽ. പാലത്തി​െൻറ കൈവരികൾ പലയിടത്തും തകർന്നു. ഇരു വശങ്ങളിലുള്ള ഇരുമ്പ് പട്ടകളില്‍ പലതും തുരുമ്പെടുത്തു. പാലം വന്നതോടെ പായ്തുരുത്തിലെ അമ്പതോളം വീട്ടുകാർക്ക് കുഴൂർ പഞ്ചായത്ത്, കുണ്ടൂർ ചർച്ച് എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാൻ കഴിയുന്നുണ്ട്. എന്നാൽ, പാലം ഭീഷണിയിലായത് ഇവരെ പരിഭ്രാന്തരാക്കുകയാണ്. ദുർബലാവസ്ഥയിലുള്ള പാലത്തിലൂടെ നിരവധി വിദ്യാർഥികളാണ് സ്കൂളുകളിലേക്ക് പോകുന്നത്. തൂക്കുപാലവും സമീപ പ്രദേശത്തി​െൻറ പ്രകൃതി സൗന്ദര്യവും ആസ്വദിക്കാൻ നിത്യേന നിരവധി പേർ ഇവിടം സന്ദർശിക്കുന്നുണ്ട്. ചിലർ ഇരുചക്രവാഹനങ്ങളിൽ പാലത്തിലൂടെ സഞ്ചരിക്കുന്നുമുണ്ട്. പായ്തുരുത്ത് വഴി എറണാകുളം ഭാഗത്തേക്ക് എളുപ്പത്തിൽ എത്താൻ കഴിയും. 2016ൽ എറണാകുളം ജില്ലയുമായി പായ്തുരുത്തിനെ ബന്ധിപ്പിക്കുന്ന പാലം യാഥാർഥ്യമായിട്ടുണ്ട്. 2012ൽ അന്നത്തെ റവന്യൂ- ജലസേചനമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനാണ് തൂക്കുപാലം ഉദ്ഘാടനം ചെയ്തത്. ഇതുവരെ പാലത്തിൽ വൈദ്യുതി വിളക്കുകൾ സ്ഥാപിച്ചിട്ടില്ല. അനുബന്ധ റോഡ് നിർമാണം പൂർത്തീകരിച്ചിട്ടുമില്ല. പാലേത്താട് ചേർന്നുള്ള നടവഴി പുല്ല് വളർന്ന് കാടുപിടിച്ച് ഇഴജന്തുക്കളുടെ താവളമായതായി പരാതിയുണ്ട്. തൂക്കുപാലത്തി​െൻറ അപകടഭീഷണി ഇല്ലാതാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പായ്തുരുത്ത് നിവാസികൾ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.