പണം ലഭിച്ചില്ല; കുതിരാൻ തുരങ്കനിർമാണം പുനരാരംഭിക്കാനാവില്ല

തൃശൂർ: പണം കിട്ടാത്തതിനാൽ കുതിരാനിലെ തുരങ്ക നിർമാണം ശനിയാഴ്ച പുനരാരംഭിക്കിെല്ലന്ന് മുംബൈ പ്രഗതി എന്‍ജിനീയറിങ് കമ്പനി. 24നകം പണം നൽകുമെന്നാണ് വാഗ്ദാനം. എന്നാൽ വെള്ളിയാഴ്ച വൈകിയിട്ടും പ്രധാന കരാറുകാരായ കെ.എം.സി അധികൃതർക്ക് തുരങ്ക നിർമാണകമ്പനിക്ക് പണം ബാങ്കിൽ നിക്ഷേപിക്കാനായില്ല. അടുത്ത രണ്ട് ദിവസം ബാങ്ക് അവധിയായതിനാൽ പണം നിക്ഷേപിക്കാനാവില്ല. അതുകൊണ്ട് പണി തുടരാനാവിെല്ലന്ന നിലപാടാണ് പ്രഗതി എന്‍ജിനീയറിങ് കമ്പനിക്കുള്ളത്. സാമ്പത്തികവർഷം അവസാനിക്കാനിരിെക്ക അടുത്ത ആഴ്ചയിലും കാര്യങ്ങൾ എന്താവുമെന്ന് പറയാനാവില്ല. പണം നൽകുന്ന മുറക്ക് പ്രവർത്തനം തുടങ്ങും. പണി തുടങ്ങിയാലും പണത്തി​െൻറ അഭാവത്തിൽ രണ്ടുദിവസത്തിന് ശേഷം തുടർന്ന് നടത്താനാവാത്ത സാഹചര്യമാണുള്ളത്. രണ്ട് തുരങ്കവും കൂട്ടിമുട്ടുന്നതി​െൻറ അവസാനഘട്ടത്തിലാണ് എത്തിനിൽക്കുന്നത്. കഴിഞ്ഞ ഡിസംബർ വരെയുള്ള 50 കോടിയോളം രൂപയാണ് കെ.എം.സി നൽകാനുള്ളത്. വിവിധ ക്രഷറുകൾക്കും വാഹന വാടകയും തൊഴിലാളികൾക്ക് കൂലിയിനത്തിലുമാണ് ഇത്രയും തുക ലഭിക്കാനുള്ളത്. കഴിഞ്ഞ മൂന്ന് മാസമായി തൊഴിലാളികള്‍ക്ക് ശമ്പള കുടിശ്ശികയുമുണ്ട്. ഇൗ വർഷം പണി നടന്ന ഫെബ്രുവരി 24 വരെയുള്ള കണക്ക് ഇതിൽ ഉൾപ്പെടുകയില്ല. നേരത്തെയുള്ള തുക ലഭിച്ചാൽ നിലവിൽ കുെറയേറെ പ്രശ്നങ്ങൾ പരിഹരിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.