സാ​േങ്കതിക സർവകലാശാല: വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിലേക്ക് ഇന്ന്​ വിദ്യാർഥി മാർച്ച്​

തൃശൂർ: കേരള സാങ്കേതിക സർവകലാശാല കെടുകാര്യസ്ഥത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മ​െൻറി​െൻറ ആഭിമുഖ്യത്തിൽ വിദ്യാർഥികൾ ശനിയാഴ്ച വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥി​െൻറ പുതുക്കാട്ടുള്ള ഓഫിസിലേക്ക് മാർച്ച് നടത്തും. രാവിലെ 10ന് ആമ്പല്ലൂർ ജങ്ഷനിൽ മാർച്ച് ആരംഭിക്കും. മുൻ സംസ്ഥാന പ്രസിഡൻറ് കെ.വി. സഫീർ ഷാ ഉദ്ഘാടനം ചെയ്യും. കെ.ടി.യു സ്റ്റാറ്റ്യൂട്ട് രൂപവത്കരിക്കുക, സ്ഥിരം വി.സിയെ നിയമിക്കുക, ബോർഡ് ഓഫ് സ്റ്റഡീസ്, അക്കാദമിക് കൗൺസിൽ, സ്റ്റുഡൻറ്സ് കൗൺസിൽ എന്നിവ രൂപവത്കരിച്ച് സർവകലാശാലയെ ജനാധിപത്യവത്കരിക്കുക, സമ്മർ കോഴ്സ് അനിശ്ചിതത്വം നീക്കുക, സപ്ലിമ​െൻററി പരീക്ഷക്കുമുമ്പ് പുനർ മൂല്യനിർണയത്തി​െൻറ ഫലം പ്രസിദ്ധീകരിക്കുക, ഇൻഫർമേഷൻ സ​െൻറർ യാഥാർഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്. ആവശ്യങ്ങളിൽ പലതും ഉടൻ നടപ്പാക്കുമെന്ന് മന്ത്രി വിദ്യാർഥി സംഘടനകൾക്ക് ഉറപ്പ് നൽകിയിരുന്നെങ്കിലും യാഥാർഥ്യമായിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്മ​െൻറ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ഷഫ്റിൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.