രാജ്യം ഭരിക്കുന്നത് സംഘ്​പരിവാർ, നടപ്പാക്കുന്നത് ആർ.എസ്.എസ് അജണ്ട ^പന്ന്യൻ രവീന്ദ്രൻ

രാജ്യം ഭരിക്കുന്നത് സംഘ്പരിവാർ, നടപ്പാക്കുന്നത് ആർ.എസ്.എസ് അജണ്ട -പന്ന്യൻ രവീന്ദ്രൻ തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്നിൽ നിർത്തി സംഘ്പരിവാറാണ് രാജ്യം ഭരിക്കുന്നതെന്നും ആർ.എസ്.എസി​െൻറ വർഗീയ അജണ്ടയാണ് നടപ്പാക്കുന്നതെന്നും സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ. ജനതാദൾ യു ജില്ല കമ്മിറ്റി തൃശൂർ കിഴക്കേകോട്ടയിൽ നടത്തിയ ബഹുജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'അച്ചാ ദിൻ' വരുമെന്നു പറയുന്ന മോദിക്ക് രാജ്യത്തി​െൻറ സുരക്ഷിതത്വം നഷ്ടപ്പെടുന്നതിൽ ആശങ്കയില്ല. വാജ്പേയി സർക്കാറി​െൻറ കാലത്തും മാറി വന്ന മറ്റ് സർക്കാറുകളുടെ സമയത്തും രാജ്യസുരക്ഷ ഭദ്രമായിരുന്നു. ഭരണഘടനയുടെ വ്യവസ്ഥകൾക്ക് വിധേയമായി വേണം മോദി രാജ്യം ഭരിക്കാനെന്നും പന്ന്യൻ പറഞ്ഞു. ജനതാദൾ യു ജില്ല പ്രസിഡൻറ് യൂജിൻ മൊറേലി അധ്യക്ഷത വഹിച്ചു. മുൻ ഫുട്ബാൾ താരം ടി.കെ. ചാത്തുണ്ണി, ജെ.ഡി-യു സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. ഭാസ്കരൻ, ജില്ല സെക്രട്ടറി വിൻസ​െൻറ് പുത്തൂർ, പ്രിൻസ് ജോർ‍‍ജ്, അജി ഫ്രാൻസിസ്, ജോൺ മരങ്ങോലി, കെ.കെ. ബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.