തൃശൂർ: കേരള സീനിയർ സിറ്റിസൺസ് ഫോറത്തിെൻറ 21ാം സംസ്ഥാന സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച വൈകീട്ട് നാലിന് പാറമേക്കാവ് പരിസരത്ത് വിളംബര ഘോഷയാത്ര ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് ശ്രീശങ്കര ഓഡിറ്റോറിയത്തിൽ പൊതുസമ്മേളനം കെ. രാജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ പ്രവർത്തകൻ പി. ചിത്രൻ നമ്പൂതിരിപ്പാട്, എൻട്രൻസ് പരിശീലകൻ പി.സി. തോമസ്, ഡബ്ബിങ് ആർട്ടിസ്്റ്റ് എം. തങ്കമണി എന്നിവരെ മേയർ അജിത ജയരാജൻ ആദരിക്കും. തുടർന്ന് കലാപരിപാടി. ഞായറാഴ്ച രാവിലെ 10ന് വാർഷിക സമ്മേളനം മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ സുവനീർ പ്രകാശനം ചെയ്യും. 11.30 ന് 'വാർധക്യവും നിറം മാറുന്ന ബന്ധങ്ങളും' സെമിനാർ പി. ചിത്രൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് സംസ്ഥാന കൗൺസിൽ യോഗം അനിൽ അക്കര എം.എൽ.എ ഉദ്ഘാടനം ചെയ്യും. തുടർന്ന് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ്. സംസ്ഥാന ജനറൽ സെക്രട്ടറി പി. കുമാരൻ, വൈസ് ചെയർമാൻ കെ. ഗോവിന്ദൻകുട്ടി മേനോൻ, ജോയൻറ് കൺവീനർ എ. ഗോവിന്ദൻകുട്ടി, പ്രഫ.വി.എ. വർഗീസ്, എ.കെ. മോഹൻദാസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.