തൃശൂർ: ജില്ലയിലെ വയോജനങ്ങളെ ലക്ഷ്യം വെച്ച് താൻ ആവിഷ്ക്കരിച്ച 'സുശാന്തം' പദ്ധതി പൂർണമായും യാഥാർഥ്യമാവും മുമ്പ് ദത്ത് മാഷ് യാത്രയായി. പദ്ധതിയുടെ ഭാഗമായി ഒളരിയിൽ ജില്ല പഞ്ചായത്ത് വക സ്ഥലത്ത് വയോജന രോഗങ്ങൾക്ക് ചികിത്സയും അവർക്ക് പരിപാലനവും നൽകുന്ന കേന്ദ്രത്തിെൻറ നിർമാണം ഇൗ ആഴ്ച തുടങ്ങാനിരിക്കെയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ജില്ല പഞ്ചായത്ത് ഏറ്റെടുത്ത പദ്ധതിയുടെ ഭാഗമായി കേന്ദ്രം പണി തുടങ്ങും മുമ്പ് തിരിച്ചെത്തുമെന്നായിരുന്നു ഏവരുടെയും ധാരണ. ജില്ലയിലെ വയോജന കേന്ദ്രങ്ങൾക്ക് അപ്പക്സ് ബോഡിയായാവും നിർദിഷ്ട കേന്ദ്രം പ്രവർത്തിക്കുക. ജില്ലയിലെ ജനസംഖ്യയിൽ 15 ശതമാനം 60 കഴിഞ്ഞവരും വളരെ അവശത അനുഭവിക്കുന്നവരുമാണെന്ന് കോസ്റ്റ്ഫോർഡിെൻറ പഠനത്തിൽ കണ്ടെത്തിയിരുന്നു. തൃശൂർ നഗരസഭ പരിധിയിൽ പ്രത്യേക സർവേയും നടത്തി. ഇതേത്തുടർന്നാണ് 'സുശാന്തം' പദ്ധതി ദത്ത് മാഷ് ആവിഷ്ക്കരിച്ചതും പ്രോജക്ട് റിപ്പോർട്ട് തയാറാക്കിയതും. ഇതിെൻറ മുന്നോടിയായിരുന്നു കോസ്റ്റ്ഫോർഡ് ആസ്ഥാനത്ത് വയോജനങ്ങൾക്ക് ആരംഭിച്ച പകൽവീട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.