തൃശൂർ: കഴിഞ്ഞ രണ്ട് ദിവസമായി അയ്യന്തോളിലെ കോസ്റ്റ്ഫോർഡ് ആസ്ഥാനത്ത് മൂകത തളം കെട്ടി നിൽക്കുകയായിരുന്നു. വീണ്ടും കർമരംഗത്തെത്തും എന്ന് പ്രതീക്ഷിച്ച പ്രിയപ്പെട്ട മാഷ് വിട്ടുപോകുകയാണെന്ന് തിരിച്ചറിഞ്ഞതോടെ അവർ തളർന്നു. ചൊവ്വാഴ്ച ദത്ത് മാഷിെൻറ ചേതനയറ്റ ശരീരം കോസ്റ്റ്ഫോർഡ് ആസ്ഥാനത്ത് എത്തിയതോടെ പകൽ വീട് അംഗങ്ങളായ വയോജനങ്ങളടക്കം തേങ്ങി. ഒാഫിസിൽ മാഷിെൻറ ഏറ്റവും അടുത്ത സഹായി മിനി ഏങ്ങലടിച്ച് കരഞ്ഞു. രംഗം കണ്ടു നിന്നവർക്ക് പോലും നൊമ്പരമുണ്ടാക്കുന്നതായിരുന്നു ആ കാഴ്ച. ഉച്ചക്ക് ഒന്നരയോടെയായിരുന്നു ദത്ത് മാഷിെൻറ മൃതദേഹം കോസ്റ്റ്ഫോർഡ് ആസ്ഥാനത്ത് എത്തിച്ചത്. മന്ത്രി എ.സി. മൊയ്തീൻ, സി.പി.എം ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ബേബി ജോൺ, എൻ.ആർ. ബാലൻ, പി. രാജീവ്, എൻ. എൻ. കൃഷ്ണദാസ്, പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ വി. കെ. രാമചന്ദ്രൻ, മുൻ ചീഫ് സെക്രട്ടറിയും കോസ്റ്റ്ഫോർഡ് ഉപദേശകനുമായ എസ്.എം. വിജയാനന്ദ്, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എം.എം. വർഗീസ്, ജില്ല സെക്രട്ടറി യു.പി. ജോസഫ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, വൈസ് പ്രസിഡൻറ് കെ. പി. രാധാകൃഷ്ണൻ, മേയർ അജിതാ ജയരാജൻ, ഡെപ്യൂട്ടി മേയർ ബീനാ മുരളി, തൃശൂർ മേഖല ഐ.ജി എം.ആർ. അജിത്കുമാർ, ജില്ല കലക്ടർ ഡോ. എ. കൗശിഗൻ, പ്രഫ. എം. മുരളീധരൻ, സാഹിത്യ അക്കാദമി പ്രസിഡൻറ്് വൈശാഖൻ, സംവിധായകൻ ലാൽ ജോസ്, നടന്മാരായ ടി.ജി. രവി, വി.കെ. ശ്രീരാമൻ, എം.പി. പരമേശ്വരൻ, സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ്, എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, ഡി.സി.സി ജില്ല പ്രസിഡൻറ് ടി.എൻ. പ്രതാപൻ, സംഗീതനാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ, ഫാ. ഫ്രാൻസിസ് ആലപ്പാട്ട്, വിശ്വഭദ്രാനന്ദ ശക്തിബോധി, കോൺഗ്രസ് എസ് ജില്ല പ്രസിഡൻറ് സി.ആർ. വത്സൻ, ഗുരുവായൂർ ദേവസ്വം പ്രസിഡൻറ് അഡ്വ. കെ.ബി. മോഹൻദാസ്, കില ഡയറക്ടർ ഡോ. ജോയ് ഇളമൺ, ഡോ. കെ. പ്രവീൺലാൽ, ഡോ. പി. ഭാനുമതി, രാജാജി മാത്യു തോമസ്, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് സി.എ. മുഹമ്മദ് റഷീദ്, സി.എം.പി ജില്ല സെക്രട്ടറി പി.പി. പോൾ, പാറമേക്കാവ് ദേവസ്വം പ്രസിഡൻറ് സതീഷ് മേനോൻ, സെക്രട്ടറി ജി. രാജേഷ്, എൻ.സി.പി സംസ്ഥാന സെക്രട്ടറി പി.കെ. രാജൻ, വി.ജി. തമ്പി, ഡോ. പി.വി. കൃഷ്ണൻ നായർ, ഡോ. രജിതൻ, ഡോ.ഷാജി തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിൽനിന്ന് ആയിരങ്ങൾ കോസ്റ്റ് ഫോർഡ് ആസ്ഥാനത്തെത്തി. രാവിലെ എട്ടിനാണ് തളിക്കുളം കൊപ്രക്കളം പടിഞ്ഞാറുള്ള വീട്ടിലേക്ക് മൃതദേഹമെത്തിച്ചത്. മന്ത്രിമാരായ എ.സി. മൊയ്തീൻ, പ്രഫ. രവീന്ദ്രനാഥ്, സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, സി.പി.എം ജില്ല സെക്രട്ടറി കെ.രാധാകൃഷ്ണൻ, ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ, സി.പി.ഐ ജില്ല സെക്രട്ടറി വത്സരാജ്, അശോകൻ ചരുവിൽ, ബാലചന്ദ്രൻ വടക്കേടത്ത്, ഗാനരചയിതാവ് വിദ്യാധരൻ മാസ്റ്റർ, കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, നേതാക്കളായ പി.എം. അഹമ്മദ്, ടി.വി. ഹരിദാസ്, കെ. വി. പീതാംബരൻ, തളിക്കുളം ബ്ലോക്ക് പ്രസിഡൻറ് ഡോ.എം.ആർ. സുഭാഷിണി, അന്തിക്കാട് ബ്ലോക്ക് പ്രസിഡൻറ് പി.സി. ശ്രീദേവി, തളിക്കുളം പഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ രാമകൃഷ്ണൻ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.