വൃദ്ധർക്ക് പകൽ വീട്​ ഒരുക്കിയ ചന്ദ്രദത്ത്​

വാടാനപ്പള്ളി: വൃദ്ധർക്ക് വിശ്രമിക്കാനും ഉല്ലാസം പങ്കിടാനും പകൽ വീട് -അന്തരിച്ച ചന്ദ്രദത്ത് ഒരുക്കിയ ഇൗ സൗകര്യം തുണയായത് നിരവധി പേർക്ക്. ഇതോടൊപ്പം കാരുണ്യ പ്രവർത്തനവും അദ്ദേഹത്തി​െൻറ മുഖമുദ്രയായിരുന്നു. ചെറുപ്പകാലം മുതൽ പൊതുപ്രവർത്തനവുമായി രംഗത്തിറങ്ങിയ അദ്ദേഹം പ്രായമായവരുടെ ഒറ്റപ്പെടൽ മനസ്സിലാക്കിയാണ് ആറ് വർഷം മുമ്പ് പകൽ വീടിന് തുടക്കം കുറിച്ചത്. പ്രവാസി വ്യവസായി ഗൾഫാർ മുഹമ്മദാലിയുമായി ആശയം വിനിമയം നടത്തിയാണ് വികാസ് ട്രസ്റ്റി​െൻറ കീഴിൽ പകൽ വീട് ഒരുക്കിയത്. അപ്പാരൽ പാർക്കിനടുത്താണ് ആറുവർഷം മുമ്പ് പകൽ വീട് ആരംഭിച്ചത്. മുഹമ്മദാലി ചെയർമാനും ദത്ത് ഡയറക്ടറുമായിരുന്നു. ഇപ്പോൾ 34 വയോധികരാണ് ഇവിടെയുള്ളത്. രാവിലെ ഒമ്പതിന് വാഹനത്തിൽ വീടുകളിൽ പോയി പകൽ വീട്ടിലേക്ക് കൊണ്ടുവരും. വൈകീട്ട് വരെ ഇവിടം ഇവരുടെ ഉല്ലാസകേന്ദ്രമാണ്. ടി.വി.കാണാം. പത്രമോ, മാസികയോ വായിക്കാം. ഉല്ലസിക്കാൻ പാർക്കുമുണ്ട്. കൃഷി ചെയ്യാം, അച്ചാർ ഉണ്ടാക്കാൻ പരിശീലനം നൽകും. ഉച്ചക്ക് ഊണും വൈകുന്നേരം ചായയുമുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും ഇവിടെ സന്ദർശിച്ചിട്ടുണ്ട്. ഏതാനും ആഴ്ച മുമ്പ് ഹാബിറ്റാറ്റ് പുരസ്ക്കാരം അദ്ദേഹത്തിന് ലഭിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.