തൃശൂർ: ശരീരത്തിനെ രോഗം കീഴടക്കിയാലും മനസ്സിനെ കീഴടക്കാൻ കഴിയില്ലെന്ന് ജീവിതംകൊണ്ട് കാണിച്ചുതന്ന ധൈര്യശാലിയാണ് ടി.ആർ. ചന്ദ്രദത്ത് മാഷ് മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് സി.എ. മുഹമ്മദ് റഷീദ് അനുസ്മരിച്ചു. അദ്ദേഹത്തിെൻറ നിര്യാണത്തിലൂടെ നഷ്ടമായത് നല്ലൊരു കമ്യൂണിസ്റ്റായ മനുഷ്യ സ് നേഹിയെയാണ്. സമൂഹത്തിെല വേദനിക്കുന്നവരോടൊപ്പം നിൽക്കാൻ മനസ്സ് കാണിച്ച ദത്ത് മാഷ് വീട് നിർമാണ പ്രവർത്തനങ്ങൾ വലിയ ബാധ്യതയായി കണക്കാക്കിയിരുന്ന കാലത്ത് കോസ്റ്റ് ഫോർഡിെൻറ ഡയറക്ടറായി ചുമതലയേറ്റതോടെ െചലവ് കുറഞ്ഞ വീടുകൾ വഴി വിപ്ലവകരമായ മാറ്റം കുറിച്ചു. രാഷ്ട്രീയ കാഴ്ചപ്പാടുകൾക്കപ്പുറത്ത് സൗഹൃദങ്ങളും സ്നേഹവും കാത്തുസൂക്ഷിച്ച നാട്ടുകാരുടെ പ്രിയപ്പെട്ട മാഷിെൻറ വിയോഗം സൃഷ്ടിച്ച വിടവ് നികത്താനാവാത്തതാണെന്ന് റഷീദ് ചൂണ്ടിക്കാട്ടി. സംശയാലുക്കളെ മുഖ്യധാരയിൽ പിടിച്ചുനിർത്തി പു.കാ.സ തൃശൂർ: തൃശൂരിലെ കലാ സാമൂഹ്യ രംഗത്തും സംഘാടനത്തിെൻറ പടവുകളിൽ സംശയിച്ചു നിൽക്കുന്നവരെ ആത്മബലമുള്ളവരാക്കി മുഖ്യധാരയിൽ പിടിച്ചു നിർത്തുന്നതിൽ വലിയ പങ്കുവഹിച്ചയാളാണ് ദത്ത് മാഷെന്ന് പുരോഗമന കലാസാഹിത്യ സംഘം ജില്ല കമ്മിറ്റി. മാനസിക സംഘർഷം അനുഭവിക്കേണ്ടിവരുന്ന പ്രവർത്തനങ്ങൾ പോലും കൂസലില്ലാതെ എറ്റെടുത്ത് വിജയിപ്പിക്കുന്നതിൽ പ്രായമോ അസുഖമോ അദ്ദേഹത്തിന് തടസ്സമായിരുന്നില്ല. ചെറിയ കാര്യങ്ങളെപ്പോലും അദ്ദേഹം ഗൗരവത്തോടെ കണ്ടു. മേലെയുള്ളവരോടെന്ന പോലെ താഴെയുള്ളവരോടും പെരുമാറണമെന്ന നിഷ്ഠ പുലർത്തുക വഴി ജീവിതം വിജയിക്കാനുള്ളതാണെന്ന് മാഷ് തെളിയിച്ചു. അതിവിപുലമായ ഒരു പ്രവർത്തന മേഖലയുടെ നടുവിലായിരുന്ന അദ്ദേഹം അതിെൻറ വ്യാപ്തി കൂടുന്നതിൽ ആനന്ദം കണ്ടെത്തിയെന്ന് അനുശോചനക്കുറിപ്പിൽ പുരോഗമന കലാസാഹിത്യ സംഘം ജില്ല പ്രസിഡൻറ് സി. രാവുണ്ണിയും ജില്ല സെക്രട്ടറി എം.എൻ. വിനയകുമാറും പറഞ്ഞു. ആപത്ഘട്ടങ്ങളിൽ വെളിച്ചം പകർന്നു നൽകി: അയനം തൃശൂർ: ആധിയോടും വ്യാധിയോടും അനവരതം പോരാടി അവസാന ശ്വാസംവരെ ദുഃഖിതരുടെ ദുഃസ്ഥിതി മാറ്റാനും അവരുടെ കണ്ണീരൊപ്പാനും ജീവിതം ഉഴിഞ്ഞുവെച്ച കർമേശ്രഷ്ഠനായിരുന്നു ടി.ആർ. ചന്ദ്രദത്ത് മാഷെന്ന് അയനം അനുസ്മരിച്ചു. കേരളത്തിലെ മതേതര-ജനാധിപത്യ-സാംസ്കാരിക പ്രസ്ഥാനങ്ങൾക്ക് ഏതാവശ്യത്തിനും മുട്ടിവിളിക്കാനുള്ള വാതിലാണ് മാഷിെൻറ നിര്യാണത്തോടെ നഷ്ടമായത്. കർമരംഗത്ത് മാത്രമല്ല, ദാർശനികരംഗത്തും അതുല്യമായ പ്രതിഭയുടെ പ്രഭ ചൊരിഞ്ഞ മാഷ്, നിതാന്ത ജാഗ്രതയോടെ ആപത്ഘട്ടങ്ങളിൽ സമൂഹത്തിന് വെളിച്ചം പകർന്നു നൽകിയെന്ന് അയനം ചെയർമാൻ വിജേഷ് എടക്കുന്നി അനുശോചനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.