പബ്ലിക്​ ഹെൽത്ത്​ ലാബ്​ തൃശൂരിന്​ നഷ്​ടമാവാൻ സാധ്യത

തൃശൂർ: അധികൃതരുെട അനാസ്ഥ മൂലം പബ്ലിക് ഹെൽത്ത് ലാബ് തൃശൂരിന് നഷ്ടമാവാൻ സാധ്യത. രോഗനിർണയത്തിന് അവിഭാജ്യഘടകമായ ലാബിനായി സ്ഥലം കണ്ടെത്തി നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ട് മാസങ്ങളായിട്ടും ജില്ല ആരോഗ്യ വകുപ്പ് അനങ്ങിയിട്ടില്ല. ഇതോടെ തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ രോഗികൾക്ക് രോഗനിർണയത്തിന് ആശ്രയിക്കാവുന്ന പൊതുസ്ഥാപനമാണ് ചുവപ്പുനാടയിൽ കുടുങ്ങിയത്. ജനറൽ ആശുപത്രിയിൽ തുടങ്ങുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് സമീപം ലാബ് തുടങ്ങാൻ ശ്രമം നടക്കുന്നുണ്ട്. എന്നാൽ, പഴയകെട്ടിടേത്താട് അനുബന്ധിച്ച് സ്ഥലം അന്വേഷിെച്ചങ്കിലും വിട്ടുകിട്ടിയിട്ടില്ല. മറ്റൊരു സ്ഥലം കണ്ടെത്താൻ അന്വേഷണമോ ശ്രമമോ നടക്കുന്നില്ല. ഒട്ടുമിക്ക രോഗങ്ങൾക്കുമുള്ള പരിശോധന മിതമായ നിരക്കിൽ വിശ്വസ്തതയോടെ ചെയ്യാനാകുമെന്നാണ് പബ്ലിക് ഹെൽത്ത് ലാബുകൊണ്ടുളള ഗുണം. ഡി.എം.ഒയുടെ പേരിലുളള സ്ഥലമാണെങ്കിൽ മാത്രമെ ലാബ് തുടങ്ങാനുളള നിർദേശം സർക്കാറിന് സമർപ്പിക്കാനാകൂ. സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങളെല്ലാം പാതിവഴിയിൽ മുടങ്ങി. മെഡിക്കൽ കോളജ്, ജനറൽ ആശുപത്രി അടക്കം വിദഗ്ധ ചികിത്സ ലഭിക്കുന്ന ആശുപത്രികളോട് ചേർന്ന് നഗരത്തിൽ ലാബ് വന്നാൽ അത് ഏറെ ഗുണകരമാവും. ലാബ് നഗരത്തിൽ തന്നെ തുടങ്ങാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അധികൃതർ പറഞ്ഞു. അനുയോജ്യമായ സ്ഥലം കണ്ടെത്താനായിട്ടില്ല. ആരോഗ്യസർവകലാശാലയും ഗവ. മെഡിക്കൽ കോളജുമുളള ജില്ലയിൽ ആയിരക്കണക്കിന് രോഗികൾ സ്വകാര്യ ലാബുകളെയാണ് ആശ്രയിക്കുന്നത്. ലാബുകളിലെ പരിശോധനാഫല വ്യത്യാസവും അമിത നിരക്കും കാലങ്ങളായുളള പരാതിയാണ്. ജില്ല മെഡിക്കൽ ഒാഫിസ് സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുകയാണ്. വില്ലൻചുമ, മീസിൽസ് അടക്കം ചില രോഗപരിശോധനക്ക് എറണാകുളത്തെ റീജനൽ ലാബിനെയും ബംഗളൂരുവിലെ ലാബിനെയും ആശ്രയിക്കേണ്ട ഗതികേടാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.