ലോകായുക്ത സിറ്റിങ് ഇന്ന് തൃശൂർ: കോൺഗ്രസ് നേതാക്കൾ പ്രതികളായ റെയില്‍വേ ജോലി തട്ടിപ്പ് കേസിൽ മുഖ്യ പ്രതിക്ക് ലോകായുക്തയുടെ അറസ്റ്റ് വാറൻറ്. ഇയാളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ തൃശൂർ ഈസ്റ്റ് പൊലീസിന് ലോകായുക്ത ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ എം.പി. വിന്‍സൻറും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി ചെയര്‍മാനും മുന്‍ എം.പിയുമായ എം. പീതാംബരക്കുറുപ്പും പ്രതികളായ കേസിലാണ് അറസ്റ്റിനുള്ള ഉത്തരവ്. റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് 22 ലക്ഷം തട്ടിയെടുത്തെന്ന കേസിൽ മുഖ്യ പ്രതി ജെയ്മൽകുമാർ വിചാരണക്ക് ഹാജരാവാത്തതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. ഇതിനിടെ മറ്റൊരു കേസിൽ ഇയാൾ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ആഴ്ചയിലെത്തുന്നുണ്ടെന്ന് വാദിഭാഗം ശ്രദ്ധയിൽപെടുത്തി. തുടർന്നായിരുന്നു അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചത്. നേരത്തെ കേസ് പരിഗണിച്ചപ്പോൾ ഇയാൾക്കെതിരെ ലോകായുക്ത വാറൻറ് പുറപ്പെടുവിച്ചിരുന്നു. മാരാരിക്കുളം എസ്.ഐക്കായിരുന്നു നിർദേശം. എന്നാൽ ഉത്തരവ് നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥൻ വീഴ്ച വരുത്തുകയും കോടതിയിൽ ഹാജാരാവാതിരിക്കുകയും ചെയ്തിരുന്നതിൽ മാരാരിക്കുളം എസ്.ഐക്ക് ലോകായുക്ത വാറൻറ് പുറപ്പെടുവിച്ചിരുന്നു. എസ്.ഐ നേരിട്ടെത്തി നൽകിയ മാപ്പപേക്ഷയിലാണ് വാറൻറ് ഉത്തരവ് പിൻവലിച്ചത്. തൃശൂർ നെല്ലിക്കുന്ന് സ്വദേശി ഷാജുവിൽനിന്ന് മകന്‍ സനീഷിന് റെയില്‍വേയില്‍ ജോലി ഏര്‍പ്പാടാക്കാമെന്നു പറഞ്ഞ് 22.25 ലക്ഷം രൂപ തട്ടിയെടുെത്തന്നാണ് കേസ്. കേസ് ജൂൺ 19ന് വീണ്ടും പരിഗണിക്കും. ചൊവ്വാഴ്ച 38 കേസുകളാണ് പരിഗണിച്ചത്. തൃശൂരിൽ കേസുകളുടെ എണ്ണക്കൂടുതൽ കാരണം ലോകായുക്ത സിറ്റിങ് ബുധനാഴ്ചയും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.