കൊടുങ്ങല്ലൂർ: ഭക്തി പ്രഹർഷത്തിെൻറ ഉത്തുംഗഭാവങ്ങൾ പ്രകമ്പനം തീർത്ത കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ കാവ് തീണ്ടി സായൂജ്യം നേടിയത് ഭക്തസാഗരം. നിണമൊഴുക്കി സ്വയം മറന്ന് ഉറഞ്ഞ് തുള്ളുന്ന കോമരങ്ങളുടെ രൗദ്രഭാവവും ഭക്തസംഘങ്ങളുടെ ചടുലതാളവും ക്ഷേത്രാങ്കണവും ചരിത്ര നഗരിയും നിറഞ്ഞാടിനിൽക്കെ വൈകീട്ട് 4.20 ഒാടെയായിരുന്നു ചരിത്ര പ്രസിദ്ധമായ കാവുതീണ്ടൽ. ക്ഷേത്രത്തിെൻറ കിഴക്കേ നിലപാട് തറയിൽ ഉപവിഷ്ടനായ കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ രാമവർമ രാജ കാവ് തീണ്ടാൻ അനുമതി നൽകുന്നതിെൻറ അടയാളമായി കൊയ്മ ചുവന്ന പട്ട് കുട നിവർത്തി. ഇതോടെ ഭക്തിപാരവശ്യത്തിെൻറ അനന്യസാധാരണ ഭാവഹാവാദികളുമായി നിലകൊണ്ട ജനസഞ്ചയം ആർത്തിരമ്പുന്ന തിരമാലകൾ കണക്കേ ഇരമ്പി പാഞ്ഞു. കാൽ ചിലമ്പും അരമണിയും കിലുക്കി ഭക്തി ലഹരിയിൽ ഉടവാൾ കൊണ്ട് ശിരസ്സിൽ വെട്ടി നിണമൊഴുക്കുന്ന കോമരങ്ങളും മുളം തണ്ടിൽ താളമിട്ട് തന്നാരം പാടി ദേവീസ്തുതികളുമായി നിലകൊണ്ട ഭക്തരും ക്ഷേത്രത്തിന് ചുറ്റും കുതിച്ച് പാഞ്ഞ് പ്രദക്ഷിണം വെച്ച് തമ്പുരാനെ വണങ്ങി പുറത്തേക്ക് പൊയ്ക്കൊണ്ടിരുന്നു. കാവിൽ തമ്പടിച്ചവരും നേരത്തേ മുതൽ അവകാശ തറകളിൽ നിലയുറപ്പിച്ചവരും ഒാടി ക്ഷേത്രത്തെ വലം വെക്കുന്നതിനിടെ ഭക്തി പാരവശ്യത്താൽ മുളം തണ്ട് കൊണ്ട് ക്ഷേത്ര ചെേമ്പാലകളിൽ ആഞ്ഞടിച്ചു. കുതിച്ചോട്ടത്തിനിടയിൽ കാർഷിക വസ്തുക്കൾ ഉൾെപ്പടെയുള്ള നേർച്ച വസ്തുക്കൾ സന്നിധിയിലേക്ക് അവർ എറിഞ്ഞു. ഒരു മണിക്കൂറിലേറെ ക്ഷോഭിച്ച കടൽ പോലെ ഇരമ്പിയാർത്ത ഭക്തർ കാവ് തീണ്ടൽ കഴിഞ്ഞപ്പോൾ ശാന്തമാഴൊയുകുന്ന നദി പോലെ നഗരപാതയിലൂെട തിരിച്ചുപോകുന്നത് ഒരു കൗതുകക്കാഴ്ചയായിരുന്നു. കാവുതീണ്ടൽ തുടങ്ങാറായതോടെ കേരളത്തിെൻറ വിവിധ ദേശങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് അംഗങ്ങളുള്ള ഭക്ത സംഘങ്ങൾ ഒാരോ കൂട്ടങ്ങളായി ക്ഷേത്ര സന്നിധിയിലേക്ക് പാഞ്ഞടുക്കുന്ന കാഴ്ചയും വിസ്മയകരമായിരുന്നു. പല്ലക്കിൽ എഴുന്നള്ളിയെത്തിയ വലിയ തമ്പുരാൻ അനുമതി നൽകിയതോടെ വർഷത്തിൽ ഒരിക്കൽ മാത്രം ഭരണി മഹോത്സവത്തോട് അനുബന്ധിച്ച് തൃച്ചന്ദന ച്ചാർത്ത് പൂജക്ക് തുടക്കമായി. പ്രദീപൻ അടികൾ, രവീന്ദ്രൻ അടികൾ, പരമേശ്വരൻ അടികൾ എന്നിവർ പൂജകൾ നിർവഹിച്ച് പുറത്തിറങ്ങിയശേഷം അധികാര ദണ്ഡ് കൈമാറ്റേത്താടെയാണ് കാവുതീണ്ടലായത്. പാലക്കവേലൻ എന്ന ഭിഷഗ്വരനാണ് ആദ്യം കാവുതീണ്ടിയത്. നിലപാട് തറയിൽ പൊലീസ്, റവന്യൂ അധികൃതരും ദേവസ്വം ഭരണാധികാരികളും ഉൾപ്പെടെ സന്നിഹിതരായിരുന്നു. ദാരികാസുരനുമായുള്ള യുദ്ധത്തിൽ വിജയിച്ച ദേവിക്കേറ്റ മുറിവിൽ നിന്ന് സുഖം പ്രാപിക്കുന്നതിെൻറ ആഹ്ലാദ പ്രകടനമാണ് ഭരണി മഹോത്സവത്തിെൻറ സുപ്രധാന ചടങ്ങായ കാവുതീണ്ടലിെൻറ പിന്നിലുള്ള െഎതിഹ്യം. ദേവിക്ക് നൽകുന്ന ചികിത്സയാണ് തൃച്ചന്ദനച്ചാർത്ത് പൂജയെന്നും ചികിത്സ വിധിക്കുന്നത് പാലക്കവേലെനന്നും പറയെപ്പടുന്നു. നാട്ടുകാർക്ക് മുഖ്യ പങ്കാളിത്തമുള്ള ഭരണി ആഘോഷം ബുധനാഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.