മാള: കിഴക്കേ അങ്ങാടി . കൊടകര- കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽനിന്ന് കിഴക്കേ അങ്ങാടി റോഡിലേക്ക് തിരിയുന്ന ഭാഗത്ത് സിമൻറ് കട്ട വിരിച്ചത് സംസ്ഥാന പാതയേക്കാൾ ഉയരത്തിലാണ്. വാഹനങ്ങൾ പ്രവേശിക്കേണ്ട റോഡിലേക്ക് ഉയർത്തി നിർമിച്ചിരിക്കുന്നതിനാൽ അപകട സാധ്യതയുണ്ട്. ഈ ഭാഗത്ത് വളവുമുണ്ട്. കാൽനടക്കാർക്ക് ഭീക്ഷണിയാവും വിധമാണ് നിർമാണ പ്രവർത്തനങ്ങളെന്ന് പരാതിയിൽ പറയുന്നു. ജില്ല പഞ്ചായത്തിെൻറ ചുമതലയിലുള്ള ഈ റോഡിന് 14 ലക്ഷം രൂപയാണ് അനുവദിച്ചത്. മാള പോസ്റ്റ് ഓഫിസ് റോഡിലെത്തി ചേരുന്ന ഈ റോഡിെൻറ ടാറിങ് നിശ്ചിത അളവിൽ ടാർ ഇടാതെയാണ് നടത്തുന്നതെന്നും നാട്ടുകാർ പറഞ്ഞു. അടിയന്തരമായി റോഡിെൻറ നിർമാണം പരിശോധിച്ച് നടപടിയെടുക്കണമെന്ന് മാള പ്രതികരണവേദി, വെൽഫെയർ പാർട്ടി മാള പഞ്ചായത്ത് കമ്മിറ്റി എന്നിവർ ആവശ്യപ്പെട്ടു. പ്രതികരണവേദി പ്രസിഡൻറ് സലാം ചൊവ്വര ജില്ല പഞ്ചായത്തിന് ഇതുസംബന്ധിച്ച് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.