മാള: പഞ്ചായത്തിലെ വാർഡ് 17 . അറ്റകുറ്റപ്പണിയോ നവീകരണമോ ഇല്ലാതെ ശോച്യാവസ്ഥയിലായ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തെക്കുറിച്ച് നേരത്തെ വാർത്ത നൽകിയിരുന്നു. പഞ്ചായത്ത് പ്ലാൻ ഫണ്ടിൽനിന്ന് അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ചാണ് ശോച്യാവസ്ഥയിലായ കുടുംബക്ഷേമ കേന്ദ്രം നവീകരിച്ചത്. കെട്ടിടത്തിെൻറ മുന്നിൽ ഉള്ള തുരുമ്പെടുത്ത് നശിച്ച് ചോർന്നൊലിക്കുന്ന ഷീറ്റുകൾ മാറ്റി പുതിയ ഷീറ്റുകൾ പിടിപ്പിച്ച് ചോർച്ച പരിഹരിച്ചു. തകർന്ന ചുറ്റുമതിൽ പുനർ നിർമാണം പൂർത്തീകരിച്ചു. മുറ്റത്ത് ടൈൽസ് പാകി. കിണറിെൻറ ആൾ മറ നവീകരിച്ചു. കിണറിലെ വെള്ളം ശുദ്ധീകരിച്ചു. കെട്ടിടവും ചുറ്റുമതിലും പെയിൻറ് ചെയ്തു. മാള സാമൂഹികാരോഗ്യ കേന്ദ്രത്തിെൻറ സബ് സെൻററായ ഇവിടെനിന്ന് ലഭിച്ചിരുന്ന സേവനങ്ങൾ ഏറക്കാലമായി ലഭിക്കാത്ത സാഹചര്യമാണ് . പ്രദേശത്തുള്ളവർ ചികിത്സ തേടി ആറ്, കിലോമീറ്റർ അകലെയുള്ള മാള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പോകേണ്ട അവസ്ഥയാണിപ്പോഴുമുള്ളത്. മാള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിന്നും ഇവിടേക്ക് ഡോക്ടറെ അയക്കണമെന്ന് ആവശ്യമുണ്ട്. കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ, ഗർഭിണികൾക്കും അമ്മമാർക്കുമുള്ള മരുന്ന് വിതരണം, പ്രഥമ ശുശ്രൂഷ നൽകൽ, ജീവിത ശൈലി രോഗ പരിശോധന, മരുന്ന് വിതരണം തുടങ്ങിയ സേവനങ്ങൾ ഇവിടെനിന്ന് ലഭിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യമുണ്ട്. മാളയിൽ വ്യാപാര സ്ഥാപനങ്ങൾ ഉച്ചവരെ അടച്ചിടും മാള: മാളയിൽ വ്യാപാരികൾ ബുധനാഴ്ച പ്രാദേശിക ഹർത്താൽ നടത്തും. രാവിലെ എട്ട് മുതൽ ഉച്ചക്ക് 12 വരെ മാള മേഖലയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. മാളയിലെ പൈതൃക സ്മാരക സംരക്ഷണമെന്ന പേരില്‍ ടൗണിലെ കച്ചവടക്കാരെ കുടിയൊഴിപ്പിക്കാനുള്ള സര്‍ക്കാർ നീക്കത്തിനെതിരെയാണ് ഹർത്താൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.